Svarajadi paadum

സ്വരജതി പാടും
Work
Year
Language

സ്വരജതി പാടും പൈങ്കിളീ പോരൂ
ശ്രുതിക്കൂടിനുള്ളില്‍ നിന്നു നീ
തിരുവൈയ്യാറില്‍‌നിന്നോ
തിരുവാഴുംകോടില്‍‌നിന്നോ
തിരുവിതാംകൂറില്‍‌നിന്നോ വന്നു നീ

(സ്വരജതി)

ഹൃദയമാം പൊയ്കയില്‍
വിടരുന്നു പൂവായ് മോഹം
അതിനുള്ളിലെന്നെന്നും നിറയുന്ന ദേവീ
വാണീ മായേ സാമവേദാനന്ദം നീയേ

‍നിസ ഗമപ ഗമ രിഗ സരി
നിസ ഗമപ സനിധനി പധ മപ ഗമ
സാസ സാസ സസ സാസ സാസ സസ
ഗഗരി സനിധ പസനി ധപമ
ഗരി മഗ പമ നിധ മപനിധസ

(സ്വരജതി)

മുരളിതന്‍ നാഭിയില്‍
വീണയില്‍ നാവില്‍ ദേവീ
അനശ്വരനാദത്തിന്‍ ചിറകുകള്‍ വീശി
രാഗം താനം പല്ലവിയാകൂ നീ എന്നും

(സ്വരജതി)

svarajadi pāḍuṁ paiṅgiḽī porū
śrudikkūḍinuḽḽil ninnu nī
tiruvaiyyāṟil‌ninno
tiruvāḻuṁkoḍil‌ninno
tiruvidāṁkūṟil‌ninno vannu nī

(svarajadi)

hṛdayamāṁ pŏygayil
viḍarunnu pūvāy mohaṁ
adinuḽḽilĕnnĕnnuṁ niṟayunna devī
vāṇī māye sāmavedānandaṁ nīye

nisa gamaba gama riga sari
nisa gamaba sanidhani padha maba gama
sāsa sāsa sasa sāsa sāsa sasa
gagari sanidha pasani dhabama
gari maga pama nidha mabanidhasa

(svarajadi)

muraḽidan nābhiyil
vīṇayil nāvil devī
anaśvaranādattin siṟagugaḽ vīśi
rāgaṁ tānaṁ pallaviyāgū nī ĕnnuṁ

(svarajadi)