സ്വപ്നത്തിന്‍ പൂമരച്ചോട്ടില്‍ നിലാവിന്‍ പാനപാത്രം
ദുഃഖങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ എനിക്കെന്‍ തോഴി മാത്രം
ഗിറ്റാറിന്‍ കമ്പികള്‍ - ഹോയു്
മുത്താടും തുമ്പികള്‍ - ഹോയു്
എന്നും നിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു
സ്വപ്നത്തിന്‍ പൂമരച്ചോട്ടില്‍ നിലാവിന്‍ പാനപാത്രം
ദുഃഖങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ എനിക്കെന്‍ തോഴി മാത്രം
വനഹൃദയം കനകമണിയും മദന നിശയില്‍
ചൊടിയിലൊരു മധുശലഭം
ചിറകു കുടയും കവിതയുണരും
സിരകളുടെ താളം കേള്‍ക്കാന്‍ പോരൂ
സ്വരമേളം നെയ്യാന്‍ പോരൂ
ആരും കാണാത്തീരം തേടി താനേ പോകുന്നേരം
നീയെന്‍ ഗാനം പാടാന്‍ പോരൂ
വരദാനം നല്‍കാന്‍ പോരൂ
നീയും ഞാനും ചേരുന്നേരം പാലും തേനും പോലെ
നീയെന്‍ മുത്തല്ലേ
മിഴികള്‍ നിറയും കുളിരായു് തളിര്‍ക്കുമോ നീയഴകേ
ഇന്നും നിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു
സ്വപ്നത്തിന്‍ പൂമരച്ചോട്ടില്‍ നിലാവിന്‍ പാനപാത്രം
ദുഃഖങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ എനിക്കെന്‍ തോഴി മാത്രം
കരവലയം സുകൃതമറിയും പുളക നിമിഷം
മടിയിലൊരു വനകുസുമം അഴകു വിരിയും മിഴികള്‍ മൊഴിയും
കഥകളുടെ നാനം കൊയ്യാന്‍ പോരൂ
കുയിലീണം കേള്‍ക്കാന്‍ പോരൂ
രാവിന്‍ നെഞ്ചില്‍ താനേ വീഴും മഞ്ഞും പൂവും കുഴയുമ്പോളെന്‍
രാഗം ചൂടാന്‍ പോരൂ
മധു ഗീതം പെയ്യാന്‍ പോരൂ
കണ്ണും കണ്ണും തമ്മില്‍ ചേര്‍ന്നാല്‍ കാണാനുണ്ടോ വേറേ
നീയെന്‍ മുത്തല്ലേ
ഹൃദയചഷകം അമൃതാല്‍ നിറയ്ക്കുമോ നീ ഇനിയും
ഇന്നും നിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു
(സ്വപ്നത്തിന്‍ )
സ്വപ്നത്തിന്‍ പൂമരച്ചോട്ടില്‍ നിലാവിന്‍ പാനപാത്രം
ദുഃഖങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ എനിക്കെന്‍ തോഴി മാത്രം