Svapnattil polum

സ്വപ്നത്തില്‍ പോലും
Year
Language

ആ....ആ.....ആ.....
സ്വപ്നത്തിൽ‌ പോലും മറക്കാൻ കഴിയാത്ത
സുരഭീയാമങ്ങള്‍....
സ്വപ്നത്തില്‍പ്പോലും മറക്കാൻ കഴിയാത്ത
സുരഭീയാമങ്ങള്‍.....
നീ പാടും രാഗങ്ങള്‍ രതിഭാവഗീതങ്ങള്‍...
ആ....ആ....ആ.....
സ്വപ്നത്തിൽ‌ പോലും മറക്കാൻ കഴിയാത്ത
സുരഭീയാമങ്ങള്‍.......

വാര്‍തിങ്കൾ കലയെ മാറോടണച്ചുവരും
ധനുമാസയാമിനികള്‍....
നീരാളും കടവില്‍ നീലാഞ്ജനപ്പടവില്‍
മദനോത്സവമേളങ്ങള്‍.....
ഈ മധുകേളിയില്‍ ഈ രാഗലഹരിയില്‍
ഇതള്‍ചൂടും മോഹങ്ങള്‍....
ഹൃദയാഭിലാഷങ്ങള്‍...
സ്വപ്നത്തിൽ‌ പോലും മറക്കാൻ കഴിയാത്ത
സുരഭീയാമങ്ങള്‍.......

ഹേമന്തസമീരന്‍ പൊൻ‌തേരിലിറങ്ങും
മലർ‌വള്ളിക്കുടിലുകളില്‍....
തേന്മഴയേറ്റുണരും...തേരൊലികേട്ടുണരും
ചിരകാലരാഗങ്ങള്‍.....
ആലിംഗനങ്ങളില്‍...ആത്മഹര്‍ഷങ്ങളില്‍....
അലിയുന്നു ഹൃദയങ്ങള്‍....
പ്രണയവികാരങ്ങള്‍....
(സ്വപ്നത്തിൽ‌ പോലും....)

ā....ā.....ā.....
svapnattil‌ poluṁ maṟakkān kaḻiyātta
surabhīyāmaṅṅaḽ....
svapnattilppoluṁ maṟakkān kaḻiyātta
surabhīyāmaṅṅaḽ.....
nī pāḍuṁ rāgaṅṅaḽ radibhāvagīdaṅṅaḽ...
ā....ā....ā.....
svapnattil‌ poluṁ maṟakkān kaḻiyātta
surabhīyāmaṅṅaḽ.......

vārdiṅgaḽ kalayĕ māṟoḍaṇaccuvaruṁ
dhanumāsayāminigaḽ....
nīrāḽuṁ kaḍavil nīlāñjanappaḍavil
madanotsavameḽaṅṅaḽ.....
ī madhugeḽiyil ī rāgalahariyil
idaḽcūḍuṁ mohaṅṅaḽ....
hṛdayābhilāṣaṅṅaḽ...
svapnattil‌ poluṁ maṟakkān kaḻiyātta
surabhīyāmaṅṅaḽ.......

hemandasamīran pŏn‌teriliṟaṅṅuṁ
malar‌vaḽḽikkuḍilugaḽil....
tenmaḻayeṭruṇaruṁ...terŏligeṭṭuṇaruṁ
siragālarāgaṅṅaḽ.....
āliṁganaṅṅaḽil...ātmaharṣaṅṅaḽil....
aliyunnu hṛdayaṅṅaḽ....
praṇayavigāraṅṅaḽ....
(svapnattil‌ poluṁ....)