Svapnasundaree

സ്വപ്നസുന്ദരീ
Work
Year
Language

സ്വപ്നസുന്ദരീ നീയൊരിക്കലെന്‍
സ്വപ്നശയ്യാതലങ്ങളില്‍
വാസനപ്പൂക്കള്‍ വര്‍ണ്ണപുഷ്പങ്ങള്‍
വാരിവാരിച്ചൊരിഞ്ഞുപോയ്

ദേവദൂതികേ നീ നടന്നുപോം
ആ വഴിവക്കില്‍ നിന്നൂ ഞാന്‍
ദേവാദാരുവിന്‍ ചോട്ടില്‍ നിന്നൊരു
പ്രേമസംഗീതം കേട്ടു ഞാന്‍

രാജഹംസമേ നീയൊരിക്കലെന്‍
രാഗവൃന്ദാവനികയില്‍
വെണ്ണിലാവുപോല്‍ വന്നുദിച്ചൊരു
പൊന്‍കിനാവുപോല്‍ മാഞ്ഞുപോയ്

മഞ്ഞലകളില്‍ അമ്പിളി പോലെ
മന്ത്രകോടിയണിഞ്ഞു നീ
ആശതന്‍ ചക്രവാള സീമയില്‍
ഹാ സഖീ വന്നു നില്‍ക്കയോ?

svapnasundarī nīyŏrikkalĕn
svapnaśayyādalaṅṅaḽil
vāsanappūkkaḽ varṇṇabuṣpaṅṅaḽ
vārivāriccŏriññuboy

devadūdige nī naḍannuboṁ
ā vaḻivakkil ninnū ñān
devādāruvin soṭṭil ninnŏru
premasaṁgīdaṁ keṭṭu ñān

rājahaṁsame nīyŏrikkalĕn
rāgavṛndāvanigayil
vĕṇṇilāvubol vannudiccŏru
pŏnkināvubol māññuboy

maññalagaḽil ambiḽi polĕ
mandragoḍiyaṇiññu nī
āśadan sakravāḽa sīmayil
hā sakhī vannu nilkkayo?