Svapnannalokkeyum

സ്വപ്നങ്ങളൊക്കെയും
Year
Language

സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം
ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
ആത്മദാഹങ്ങളും പങ്കു വെയ്ക്കാം ഇനി
(സ്വപ്നങ്ങളൊക്കെയും)

കല്‍പ്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കു വെയ്ക്കാം
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം ഇനി
(സ്വപ്നങ്ങളൊക്കെയും)

സങ്കല്‍പ്പ കേദാരഭൂവില്‍ വിളയുന്ന
പൊന്‍കതിരൊക്കെയും പങ്കുവെയ്ക്കാം
കര്‍മ്മപ്രപഞ്ചത്തില്‍ ജീവിതയാത്രയില്‍
നമ്മളെ നമ്മള്‍ക്കായി പങ്കുവെയ്ക്കാം ഇനി
(സ്വപ്നങ്ങളൊക്കെയും)

svapnaṅṅaḽŏkkĕyuṁ paṅgu vĕykkāṁ
dūḥkhabhāraṅṅaḽuṁ paṅgu vĕykkāṁ
āśadan denuṁ nirāśadan kaṇṇīruṁ
ātmadāhaṅṅaḽuṁ paṅgu vĕykkāṁ ini
(svapnaṅṅaḽŏkkĕyuṁ)

kalppanadan kaḽittoppil puṣpicca
puṣpaṅṅaḽŏkkĕyuṁ paṅgu vĕykkāṁ
jīvanṟĕ jīvanāṁ kovilil nedicca
snehāmṛtaṁ nityaṁ paṅguvĕykkāṁ ini
(svapnaṅṅaḽŏkkĕyuṁ)

saṅgalppa kedārabhūvil viḽayunna
pŏnkadirŏkkĕyuṁ paṅguvĕykkāṁ
karmmaprabañjattil jīvidayātrayil
nammaḽĕ nammaḽkkāyi paṅguvĕykkāṁ ini
(svapnaṅṅaḽŏkkĕyuṁ)