Svapnannalokkeyum

സ്വപ്നങ്ങളൊക്കെയും
Year
Language

സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം
ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം ഇനി (സ്വപ്‌നങ്ങള്‍)
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
ആത്മദാഹങ്ങളും പങ്കുവയ്ക്കാം ഇനി
(സ്വപ്നങ്ങളൊക്കെയും)

കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്ക്കാം (കല്പനതന്‍)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം ഇനി
(സ്വപ്നങ്ങളൊക്കെയും)

സങ്കല്‍പ്പ കേദാര ഭൂവില്‍ വിളയുന്ന
പൊന്‍കതിരൊക്കെയും പങ്കുവയ്ക്കാം (സങ്കല്‍പ്പ)
കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍
നമ്മളെ നമ്മള്‍ക്കായ് പങ്കുവയ്ക്കാം (കര്‍മ്മ)
ഇനി ( സ്വപ്നങ്ങളൊക്കെയും)

svapnaṅṅaḽŏkkĕyuṁ paṅguvaykkāṁ
duḥkhabhāraṅṅaḽuṁ paṅguvaykkāṁ ini (svap‌naṅṅaḽ)
āśadan denuṁ nirāśadan kaṇṇīruṁ
ātmadāhaṅṅaḽuṁ paṅguvaykkāṁ ini
(svapnaṅṅaḽŏkkĕyuṁ)

kalbanadan kaḽittoppil puṣpicca
puṣpaṅṅaḽŏkkĕyuṁ paṅguvaykkāṁ (kalbanadan)
jīvanṟĕ jīvanāṁ kovilil nedicca
snehāmṛtaṁ nityaṁ paṅguvaykkāṁ ini
(svapnaṅṅaḽŏkkĕyuṁ)

saṅgalppa kedāra bhūvil viḽayunna
pŏnkadirŏkkĕyuṁ paṅguvaykkāṁ (saṅgalppa)
karmma prabañjattil jīvida yātrayil
nammaḽĕ nammaḽkkāy paṅguvaykkāṁ (karmma)
ini ( svapnaṅṅaḽŏkkĕyuṁ)