Svapnannale madhurasvapnannale

സ്വപ്നങ്ങളേ മധുരസ്വപ്നങ്ങളേ
Year
Language

സ്വപ്നങ്ങളേ....മധുര സ്വപ്നങ്ങളേ...
ഹൃദയപാളിയില്‍ ചിത്രം വരയ്ക്കുന്ന
പ്രേമാഭിലാഷങ്ങള്‍ പൂവിട്ടുണര്‍ത്തും
സ്വപ്നങ്ങളേ...മധുര സ്വപ്നങ്ങളേ...
(സ്വപ്നങ്ങളേ....)

പഞ്ചമിത്തോണി ഒരുങ്ങി നിന്നു
പഞ്ചമം പാടി നീ മുന്നില്‍ വന്നു...
(പഞ്ചമിത്തോണി...)
പാലപ്പൂമാലയും പുഞ്ചിരിത്തെന്നലും
പാലാഴി നിറമുള്ള പൂവുടലും
കണ്ടു ഞാനെന്നെ മറന്നു നിന്നു...

വെണ്ണിലാ രാവിലേതോ
ചിന്മയരാഗമായ് വന്നുവോ നീ
(വെണ്ണിലാ....)
എന്നുയിരേ...മുന്നില്‍ വന്നുവോ നീ...
തങ്കത്തരിവള നാദം കേട്ടു
അഞ്ജനമിഴിയിലെ നാണം കണ്ടു...
തങ്കത്തരിവള നാദം കേട്ടു
അഞ്ജനമിഴിയിലെ നാണം കണ്ടു...
മുന്നില്‍ എന്‍ മുന്നില്‍...എന്നഴകേ..എന്നുയിരേ..
വെണ്ണിലാ രാവിലേതോ
ചിന്മയരാഗമായ് വന്നുവോ നീ...
വെണ്ണിലാ രാവിലേതോ
ചിന്മയരാഗമായ് വന്നുവോ നീ...
(സ്വപ്നങ്ങളേ....)

svapnaṅṅaḽe....madhura svapnaṅṅaḽe...
hṛdayabāḽiyil sitraṁ varaykkunna
premābhilāṣaṅṅaḽ pūviṭṭuṇarttuṁ
svapnaṅṅaḽe...madhura svapnaṅṅaḽe...
(svapnaṅṅaḽe....)

pañjamittoṇi ŏruṅṅi ninnu
pañjamaṁ pāḍi nī munnil vannu...
(pañjamittoṇi...)
pālappūmālayuṁ puñjirittĕnnaluṁ
pālāḻi niṟamuḽḽa pūvuḍaluṁ
kaṇḍu ñānĕnnĕ maṟannu ninnu...

vĕṇṇilā rāviledo
sinmayarāgamāy vannuvo nī
(vĕṇṇilā....)
ĕnnuyire...munnil vannuvo nī...
taṅgattarivaḽa nādaṁ keṭṭu
añjanamiḻiyilĕ nāṇaṁ kaṇḍu...
taṅgattarivaḽa nādaṁ keṭṭu
añjanamiḻiyilĕ nāṇaṁ kaṇḍu...
munnil ĕn munnil...ĕnnaḻage..ĕnnuyire..
vĕṇṇilā rāviledo
sinmayarāgamāy vannuvo nī...
vĕṇṇilā rāviledo
sinmayarāgamāy vannuvo nī...
(svapnaṅṅaḽe....)