Svapnannal svapnannal

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍
Work
Year
Language

[ആദ്യമായി ശ്രീമതി പി.ലീലയെ ക്ഷണിച്ചു കൊള്ളുന്നു]

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ?
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ (2)
നിശ്ചലം ശൂന്യമീ ലോകം (സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍..)

[ഇതാ മിസ്റ്റര്‍ പി.ബി.ശ്രീനിവാസ്‌ വരുന്നു]

ആാ..നാ..ആാ..നാ....
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ല (ദൈവങ്ങളില്ല..)
സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
സൗഗന്ധിക പൂക്കളില്ല (സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍..)

[അടുത്തതായി ശ്രീ യേശുദാസ്‌ പാടുന്നതാണു]

ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ്വ രാജങ്കണത്തില്‍
ചന്ദ്രിക പൊന്‍ താഴിക കുടം ചാര്‍ത്തുന്ന
ഗന്ധര്‍വ്വ രാജങ്കണത്തില്‍

അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍ (സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍..)

[സംഗീത സംവിധായകനായ്‌ ശ്രീ എം.ബി.ശ്രീനിവാസനാണു ഇനി നിങ്ങളുടെ മുന്‍പിലേക്കു വരുന്നതു]

ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍ (ഞാനറിയാതെന്റെ..)
ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍ (സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍..)

[ഇതാ വരുന്നു ശ്രീ ദക്ഷിണാമൂര്‍ത്തി, മറ്റൊരു സംഗീത സംവിധായകന്‍]

ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ (സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ..)

[ādyamāyi śrīmadi pi.līlayĕ kṣaṇiccu kŏḽḽunnu]

svapnaṅṅaḽ svapnaṅṅaḽ svapnaṅṅaḽe
niṅṅaḽ svarggagumārigaḽallo?
niṅṅaḽī bhūmiyil illāyirunnĕṅgil (2)
niścalaṁ śūnyamī logaṁ (svapnaṅṅaḽ svapnaṅṅaḽ..)

[idā misṭrar pi.bi.śrīnivās‌ varunnu]

āാ..nā..āാ..nā....
daivaṅṅaḽilla manuṣyarilla
pinnĕ jīvida saidanyamilla (daivaṅṅaḽilla..)
saundarya saṅgalba śilbaṅṅaḽilla
saugandhiga pūkkaḽilla (svapnaṅṅaḽ svapnaṅṅaḽ..)

[aḍuttadāyi śrī yeśudās‌ pāḍunnadāṇu]

indranīlaṁ kŏṇḍu mānattu tīrttŏru
gandharvva rājaṅgaṇattil
sandriga pŏn dāḻiga kuḍaṁ sārttunna
gandharvva rājaṅgaṇattil

apsara kanyagaḽ pĕṭruvaḽarttunna
sitraśalabhaṅṅaḽ niṅṅaḽ
svarggattil ninnuṁ virunnu varāṟuḽḽa
sitraśalabhaṅṅaḽ niṅṅaḽ (svapnaṅṅaḽ svapnaṅṅaḽ..)

[saṁgīda saṁvidhāyaganāy‌ śrī ĕṁ.bi.śrīnivāsanāṇu ini niṅṅaḽuḍĕ munpilekku varunnadu]

ñānaṟiyādĕnṟĕ mānasajālaga
vādil tuṟakkunnu niṅṅaḽ (ñānaṟiyādĕnṟĕ..)
śilbigaḽ tīrtta sumarugaḽillādĕ
sitramĕḻudunnu niṅṅaḽ (svapnaṅṅaḽ svapnaṅṅaḽ..)

[idā varunnu śrī dakṣiṇāmūrtti, maṭrŏru saṁgīda saṁvidhāyagan]

eḻallĕḻunūṟu varṇṇaṅṅaḽālĕtra
vārmaḻa villugaḽ tīrttū
kaṇṇunīr sāliccĕḻudunnu māykkunnu
varṇavidānaṅṅaḽ niṅṅaḽ (svapnaṅṅaḽ svapnaṅṅaḽĕ..)