Svapnannal svapnannal

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍
Work
Year
Language

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ? (2)
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം

ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ല
സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
സൗഗന്ധിക പൂക്കളില്ല
(സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ‍..)

ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ്വ രാജങ്കണത്തില്‍
ചന്ദ്രികപ്പൊന്‍‍ താഴികക്കുടം ചാര്‍ത്തുന്ന
ഗന്ധര്‍വ്വ രാജങ്കണത്തില്‍

അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍

ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍
ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍
ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ (2)

svapnaṅṅaḽ svapnaṅṅaḽ svapnaṅṅaḽe
niṅṅaḽ svarggagumārigaḽallo? (2)
niṅṅaḽī bhūmiyil illāyirunnĕṅgil
niścalaṁ śūnyamī logaṁ

daivaṅṅaḽilla manuṣyarilla
pinnĕ jīvida saidanyamilla
saundarya saṅgalba śilbaṅṅaḽilla
saugandhiga pūkkaḽilla
(svapnaṅṅaḽ svapnaṅṅaḽ ..)

indranīlaṁ kŏṇḍu mānattu tīrttŏru
gandharvva rājaṅgaṇattil
sandrigappŏn dāḻigakkuḍaṁ sārttunna
gandharvva rājaṅgaṇattil

apsara kanyagaḽ pĕṭruvaḽarttunna
sitraśalabhaṅṅaḽ niṅṅaḽ
svarggattil ninnuṁ virunnu varāṟuḽḽa
sitraśalabhaṅṅaḽ niṅṅaḽ

ñānaṟiyādĕnṟĕ mānasajālaga
vādil tuṟakkunnu niṅṅaḽ
śilbigaḽ tīrtta sumarugaḽillādĕ
sitramĕḻudunnu niṅṅaḽ
eḻallĕḻunūṟu varṇṇaṅṅaḽālĕtra
vārmaḻa villugaḽ tīrttū
kaṇṇunīr sāliccĕḻudunnu māykkunnu
varṇavidānaṅṅaḽ niṅṅaḽ (2)