Svapnannal enre svapnannal

സ്വപ്‌നങ്ങള്‍ എന്റെ സ്വപ്‌നങ്ങള്‍
Year
Language

സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ
മുല്ലപ്പന്തലൊരുക്കീ..
മോഹങ്ങൾ എന്റെ മോഹങ്ങൾ
സ്വർണ്ണത്തിരികൾ കൊളുത്തി
നെഞ്ചിലെ മന്ത്രം ചന്ദന ഗന്ധം
മലരു കതിരും നിറവും
മനവും മിഴിയും ഒരുമിക്കും നേരം
(സ്വപ്നങ്ങൾ...)

കൈയ്യിൽ കാഞ്ചനത്താലവുമേന്തി
മുന്നിൽ മെല്ലനെ വന്നു (2)
ധന്യമാം ഒരു വീഥിയിലൂടെ നമ്മൾ
പ്രദക്ഷിണം വയ്പൂ
ഇനി എന്നും നീയെന്റെ സ്വന്തം
പിരിയുവാനാവാത്ത ബന്ധം
(സ്വപ്നങ്ങൾ...)

ആദ്യരാവിന്റെ സംഗീതമോടെ
നീയെൻ ചാരത്ത് നില്പൂ (2)
എന്റെ ചിന്ത തൻ താളങ്ങളെല്ലാം
നിന്നിൽ നിന്നു ഞാൻ കേൾപ്പൂ
ഇനി നിന്നോടെന്തു ഞാൻ ചൊല്ലാം
ഇനി നിനക്കെന്തു ഞാൻ നൽകാൻ
(സ്വപ്നങ്ങൾ...)

svapnaṅṅaḽ ĕnṟĕ svapnaṅṅaḽ
mullappandalŏrukkī..
mohaṅṅaḽ ĕnṟĕ mohaṅṅaḽ
svarṇṇattirigaḽ kŏḽutti
nĕñjilĕ mandraṁ sandana gandhaṁ
malaru kadiruṁ niṟavuṁ
manavuṁ miḻiyuṁ ŏrumikkuṁ neraṁ
(svapnaṅṅaḽ...)

kaiyyil kāñjanattālavumendi
munnil mĕllanĕ vannu (2)
dhanyamāṁ ŏru vīthiyilūḍĕ nammaḽ
pradakṣiṇaṁ vaybū
ini ĕnnuṁ nīyĕnṟĕ svandaṁ
piriyuvānāvātta bandhaṁ
(svapnaṅṅaḽ...)

ādyarāvinṟĕ saṁgīdamoḍĕ
nīyĕn sāratt nilbū (2)
ĕnṟĕ sinda tan dāḽaṅṅaḽĕllāṁ
ninnil ninnu ñān keḽppū
ini ninnoḍĕndu ñān sŏllāṁ
ini ninakkĕndu ñān nalgān
(svapnaṅṅaḽ...)