Svapnamennoru sitralekha

സ്വപ്നമെന്നൊരു ചിത്രലേഖ
Work
Year
Language

സ്വപ്നമെന്നൊരു ചിത്രലേഖ
സ്വർഗ്ഗ നർത്തകി ചിത്രലേഖ
ഒരു സുന്ദരിതൻ വർണ്ണ ചിത്രം
ഉള്ളിൽ വരച്ചു നെഞ്ചിനുള്ളിൽ വരച്ചു (സ്വപ്ന)

നൂറു മനോരാജ്യങ്ങൾ കണ്ടു
നൂറു മുഖച്ഛായകൾ കണ്ടു
അവയൊന്നുമിത്രനാളെൻ വികാരങ്ങളെ
അണിയിച്ചൊരുക്കിയിട്ടില്ല
നിത്യ സഖീ സ്വപ്ന സഖീ
നീയെന്റെ ഹൃദയേശ്വരി (സ്വപ്ന)

നൂറു മൃദുസ്മേരങ്ങൾ കണ്ടു
നൂറു കടക്കണ്മുനകൾ കൊണ്ടു
അവയൊന്നുമിത്രമേലെന്റെ ദാഹങ്ങളെ
അടിമപ്പെടുത്തിയിട്ടില്ല
നിത്യ സഖീ സ്വപ്ന സഖീ
നീയെന്റെ ഹൃദയേശ്വരി (സ്വപ്ന)

svapnamĕnnŏru sitralekha
svargga narttagi sitralekha
ŏru sundaridan varṇṇa sitraṁ
uḽḽil varaccu nĕñjinuḽḽil varaccu (svapna)

nūṟu manorājyaṅṅaḽ kaṇḍu
nūṟu mukhacchāyagaḽ kaṇḍu
avayŏnnumitranāḽĕn vigāraṅṅaḽĕ
aṇiyiccŏrukkiyiṭṭilla
nitya sakhī svapna sakhī
nīyĕnṟĕ hṛdayeśvari (svapna)

nūṟu mṛdusmeraṅṅaḽ kaṇḍu
nūṟu kaḍakkaṇmunagaḽ kŏṇḍu
avayŏnnumitramelĕnṟĕ dāhaṅṅaḽĕ
aḍimappĕḍuttiyiṭṭilla
nitya sakhī svapna sakhī
nīyĕnṟĕ hṛdayeśvari (svapna)