Svapnamaraalige

സ്വപ്നമരാളികേ
Year
Language

സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍
തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ
നിദ്രതന്‍ നീലൊല്‍പലത്തില്‍
മയങ്ങുന്നമുഗ്ദ സങ്കല്‍പ്പമേ വീണ്ടും
സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍
തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ

ഹേമന്ത രാവിറ്റ്നെ തീരത്തു ശശിലേഖ
പ്രേമ സമാധിയില്‍ മുഴുകീ (ഹേമന്ത..)
മേദിനി വിരിച്ചപ്പൂമെത്തയില്‍ ഇളം തെന്നല്‍
മേഘസന്ദേശം വായിച്ചുറങ്ങീ
സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍
തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ

താലവനങ്ങളില്‍ പാതിരാക്കുയിലിന്റെ
കോമള സംഗീതമൊഴുകീ
ജാലകച്ഛായയില്‍ ഞനൊരു ഗന്ധര്‍വ്വ
രൂപനിധ്യാനിച്ചിരുന്നു (സ്വപ്നമരാളികേ..)

svapnamarāḽige ninṟĕ pŏndūvalāl
tŏṭṭuṇarttū tŏṭṭuṇarttū
nidradan nīlŏlbalattil
mayaṅṅunnamugda saṅgalppame vīṇḍuṁ
svapnamarāḽige ninṟĕ pŏndūvalāl
tŏṭṭuṇarttū tŏṭṭuṇarttū

hemanda rāviṭrnĕ tīrattu śaśilekha
prema samādhiyil muḻugī (hemanda..)
medini viriccappūmĕttayil iḽaṁ tĕnnal
meghasandeśaṁ vāyiccuṟaṅṅī
svapnamarāḽige ninṟĕ pŏndūvalāl
tŏṭṭuṇarttū tŏṭṭuṇarttū

tālavanaṅṅaḽil pādirākkuyilinṟĕ
komaḽa saṁgīdamŏḻugī
jālagacchāyayil ñanŏru gandharvva
rūbanidhyāniccirunnu (svapnamarāḽige..)