Svapnam vannen kaadil

സ്വപ്നം വന്നെന്‍ കാതില്‍
Year
Language

മ്.......മ്.....
സ്വപ്നം വന്നെന്‍ കാതില്‍ ചൊല്ലിയ
കല്‍പ്പിതകഥയിലെ രാജകുമാരാ
നീലക്കാടുകള്‍ പൂത്തപ്പോള്‍
നീയിന്നു വരുമെന്നറിഞ്ഞൂ ഞാന്‍

അനുരാഗയമുനതന്‍ കല്‍പ്പടവില്‍നിന്നും
അവിടുത്തെ തോണിതന്‍ വരവുകണ്ടൂ
വീട്ടിലെ തത്തമ്മ വിളിച്ചുപറഞ്ഞപ്പോള്‍
വിരുന്നുവരുമെന്നറിഞ്ഞൂ ഞാന്‍
സ്വപ്നം വന്നെന്‍.......

ആരാമവാതില്‍ ഞാന്‍ അലങ്കരിക്കും മുന്നെ
അവിടുത്തെ രഥത്തിന്റെ സ്വരം കേട്ടു
പൂമരച്ചോട്ടിലെ പുള്ളിമാനുണര്‍ന്നപ്പോള്‍
കാമുകന്‍ വന്നതറിഞ്ഞൂ ഞാന്‍
സ്വപ്നം വന്നെന്‍.......

m.......m.....
svapnaṁ vannĕn kādil sŏlliya
kalppidagathayilĕ rājagumārā
nīlakkāḍugaḽ pūttappoḽ
nīyinnu varumĕnnaṟiññū ñān

anurāgayamunadan kalppaḍavilninnuṁ
aviḍuttĕ toṇidan varavugaṇḍū
vīṭṭilĕ tattamma viḽiccubaṟaññappoḽ
virunnuvarumĕnnaṟiññū ñān
svapnaṁ vannĕn.......

ārāmavādil ñān alaṅgarikkuṁ munnĕ
aviḍuttĕ rathattinṟĕ svaraṁ keṭṭu
pūmaraccoṭṭilĕ puḽḽimānuṇarnnappoḽ
kāmugan vannadaṟiññū ñān
svapnaṁ vannĕn.......