സ്വപ്നം തരുന്നതും നീ
ദുഃഖം തരുന്നതും നീ
നിൻ ദാനപുഷ്പങ്ങൾ കയ്യേറ്റു വാങ്ങും
പൊൻ പൂത്തളികകൾ ഹൃദയങ്ങൾ
പാടുന്ന മാനവഹൃദയങ്ങൾ
(സ്വപ്നം..)
നിന്റെ മന്ദിരമുറ്റത്ത് ഞങ്ങൾ തൻ
പിഞ്ചിളം പാദങ്ങളാടുന്നു
പിച്ചനടക്കുന്ന ഞങ്ങളെ നോക്കി നിൻ
മുത്തുവിളക്കുകൾ ചിരിക്കുന്നു
ആ വിളക്കുകളെന്നും തിളങ്ങട്ടെ
ആ നാമമെന്നെന്നും മുഴങ്ങട്ടെ
(സ്വപ്നം...)
നിന്റെ നാടകവേദിയിൽ താളത്തിൽ
നിൻ കൂത്തുബൊമ്മകളാടുന്നു
ചായം പുരട്ടുന്ന ഞങ്ങളെ നോക്കി നിൻ
ജാലത്തിരശ്ശീലയിളകുന്നു
ആ സ്വർഗ്ഗയവനികയുയരട്ടെ
ആ നാമമെന്നും മുഴങ്ങട്ടെ
(സ്വപ്നം..)