Svapnam svayamvaramaayi

സ്വപ്നം സ്വയംവരമായി
Work
Year
Language

സ്വപ്നം സ്വയംവരമായി സ്വർഗ്ഗീയസ്വയംവരമായി
അകലേ ദു:ഖമകലേ അരുകിൽ നീയെന്നരുകിൽ
സ്നേഹമയീ സഖീ നീയെന്നരുകിൽ (സ്വപ്നം..)

അലിയൂ എന്നിലലിയൂ ദേവാ
അലിന്നലിഞ്ഞനുഭവിക്കൂ (അലിയൂ..)
സുഖലോല മണിമഞ്ജരഥം തെളിക്കൂ
എന്റെ പത്മരാഗ രഥം തെളിക്കൂ ദേവാ.. (സ്വപ്നം..)

ഒഴുകാമോളങ്ങളായ്‌ ദേവി
നമുക്കൊഴുകാം തീരങ്ങൾ തേടി
പിരിയാതെ അകലാതെ ഒന്നായി
ആത്മാവിലാത്മാവ്‌ ചേർത്തൊഴുകാം (സ്വപ്നം..)

svapnaṁ svayaṁvaramāyi svarggīyasvayaṁvaramāyi
agale du:khamagale arugil nīyĕnnarugil
snehamayī sakhī nīyĕnnarugil (svapnaṁ..)

aliyū ĕnnilaliyū devā
alinnaliññanubhavikkū (aliyū..)
sukhalola maṇimañjarathaṁ tĕḽikkū
ĕnṟĕ patmarāga rathaṁ tĕḽikkū devā.. (svapnaṁ..)

ŏḻugāmoḽaṅṅaḽāy‌ devi
namukkŏḻugāṁ tīraṅṅaḽ teḍi
piriyādĕ agalādĕ ŏnnāyi
ātmāvilātmāv‌ serttŏḻugāṁ (svapnaṁ..)