Svapnahaaramaninyanyaettum

സ്വപ്നഹാരമണിഞ്ഞെത്തും
Year
Language

സ്വപ്നഹാരമണിഞ്ഞെത്തും മദനചന്ദ്രികയോ?
പുഷ്പശയ്യകളൊരുക്കുന്ന പ്രണയദേവതയോ?
പ്രേമയമുനാതീരത്തെ പ്രിയമാനസനോ?
രാഗമാധുരിചൊരിയുന്നതാദ്യയാമിനിയില്‍....

മോഹങ്ങള്‍ തൂകുന്ന തേന്മാരിയോ?
മാനസത്തില്‍ പാരിജാത പൂമാരിയോ?
താരമ്പുകൊള്ളുന്ന പ്രാണഹര്‍ഷമോ?
രാസകേളിയിലുണരും സംഗീതമോ?
ദേവകന്യകള്‍ പാടിയാടും പ്രേമകാകളിയോ?
പ്രേമകാകളിയോ?
സ്വപ്നഹാരമണിഞ്ഞെത്തും........

യാമങ്ങള്‍ പകരുന്നോരുന്മാദമോ?
പൂമിഴിയില്‍ തുടിക്കുന്ന രതിഭാവമോ?
സ്വയംവരപ്പന്തലിലെ സായൂജ്യമോ?
സ്വപ്നങ്ങള്‍ ചൊരിയുന്ന സ്വരരാഗമോ?
രാജകന്യകള്‍ പാടിയാടും രാഗമാലികയോ?
രാഗമാലികയോ?
സ്വപ്നഹാരമണിഞ്ഞെത്തും......

svapnahāramaṇiññĕttuṁ madanasandrigayo?
puṣpaśayyagaḽŏrukkunna praṇayadevadayo?
premayamunādīrattĕ priyamānasano?
rāgamādhurisŏriyunnadādyayāminiyil....

mohaṅṅaḽ tūgunna tenmāriyo?
mānasattil pārijāda pūmāriyo?
tārambugŏḽḽunna prāṇaharṣamo?
rāsageḽiyiluṇaruṁ saṁgīdamo?
devaganyagaḽ pāḍiyāḍuṁ premagāgaḽiyo?
premagāgaḽiyo?
svapnahāramaṇiññĕttuṁ........

yāmaṅṅaḽ pagarunnorunmādamo?
pūmiḻiyil tuḍikkunna radibhāvamo?
svayaṁvarappandalilĕ sāyūjyamo?
svapnaṅṅaḽ sŏriyunna svararāgamo?
rājaganyagaḽ pāḍiyāḍuṁ rāgamāligayo?
rāgamāligayo?
svapnahāramaṇiññĕttuṁ......