Svandam nilalumaay

സ്വന്തം നിഴലുമായ്‌
Year
Language

സ്വന്തം നിഴലുമായ് ഞാന്‍ ആടാം നാടകം
അഴകില്‍ സ്വയം മറന്നോടി
അകലും സഖി നിലാക്കോടി തേടും തോഴി വരില്ലയോ
സ്നേഹം തുളുമ്പുന്ന സംഗീതമോടെന്റെ
സ്വന്തം കഥയുമായ് ഞാന്‍ ആടാം നാടകം

തെളിയും ദീപജാലം നല്‍കി ഭാവുകം
ഒഴുകും പ്രണയ ഭാവം അരുളി സാന്ത്വനം
(തെളിയും)
സ്വര്‍ഗ്ഗം താനിറങ്ങും രംഗ ഭൂവില്‍ നീ വരൂ
സ്വപ്നം നീ ഉരുമ്മും നീല രാവിന്‍ വാടിയില്‍
സ്വന്തം നിഴലുമായ് ഞാന്‍ ആടാം നാടകം

ഒരു നാള്‍ ഓമലേ ഞാന്‍ തളരും വേളയില്‍
കനിവിന്‍ ഹൃദയ താളം നല്‍കാന്‍ വന്നു നീ
(ഒരു നാള്‍)
ഇന്നെന്‍ രാഗ ശില്‍പ്പം തിരയുണര്‍ത്തും രാത്രിയില്‍
കനവിന്‍ ജന്യരാഗം പെയ്തിറങ്ങും വേദിയില്‍

(സ്വന്തം നിഴലുമായ് )

svandaṁ niḻalumāy ñān āḍāṁ nāḍagaṁ
aḻagil svayaṁ maṟannoḍi
agaluṁ sakhi nilākkoḍi teḍuṁ toḻi varillayo
snehaṁ tuḽumbunna saṁgīdamoḍĕnṟĕ
svandaṁ kathayumāy ñān āḍāṁ nāḍagaṁ

tĕḽiyuṁ dībajālaṁ nalgi bhāvugaṁ
ŏḻuguṁ praṇaya bhāvaṁ aruḽi sāndvanaṁ
(tĕḽiyuṁ)
svarggaṁ tāniṟaṅṅuṁ raṁga bhūvil nī varū
svapnaṁ nī urummuṁ nīla rāvin vāḍiyil
svandaṁ niḻalumāy ñān āḍāṁ nāḍagaṁ

ŏru nāḽ omale ñān daḽaruṁ veḽayil
kanivin hṛdaya tāḽaṁ nalgān vannu nī
(ŏru nāḽ)
innĕn rāga śilppaṁ tirayuṇarttuṁ rātriyil
kanavin janyarāgaṁ pĕydiṟaṅṅuṁ vediyil

(svandaṁ niḻalumāy )