Svandam hrdayattinullarayil

സ്വന്തം ഹൃദയത്തിനുള്ളറയില്‍
Year
Language

സ്വന്തം ഹൃദയത്തിനുള്ളറയിൽ - എന്റെ
സ്വപ്നത്തെ അടക്കിയ കല്ലറയിൽ
പുഷ്പചക്രം ചാർത്തുവാനായി
പൂന്തിങ്കൾ വീണ്ടും വന്നു (സ്വന്തം)

മതങ്ങൾ കെട്ടിയ മതിലുകൾക്കുള്ളിൽ
മർത്യൻ വീണു മരിച്ചപ്പോൾ(മതങ്ങള്‍)
ആരുമറിയാതെൻ അനുരാഗസ്വപ്നത്തെ
ആറടി മണ്ണിൽ അടക്കി - ഞാൻ
ആറടി മണ്ണിൽ അടക്കി (സ്വന്തം)

കൊളുത്തിയില്ല താരകളന്നൊരു
കൊച്ചു കൈത്തിരി വാനിടത്തിൽ
കാവലിരിക്കുന്നു കണ്ണീർമഴയിലും
കദനച്ചൂടിലും ഞാൻ മാത്രം
കദനച്ചൂടിലും ഞാൻ മാത്രം (സ്വന്തം)

svandaṁ hṛdayattinuḽḽaṟayil - ĕnṟĕ
svapnattĕ aḍakkiya kallaṟayil
puṣpasakraṁ sārttuvānāyi
pūndiṅgaḽ vīṇḍuṁ vannu (svandaṁ)

madaṅṅaḽ kĕṭṭiya madilugaḽkkuḽḽil
mardyan vīṇu mariccappoḽ(madaṅṅaḽ)
ārumaṟiyādĕn anurāgasvapnattĕ
āṟaḍi maṇṇil aḍakki - ñān
āṟaḍi maṇṇil aḍakki (svandaṁ)

kŏḽuttiyilla tāragaḽannŏru
kŏccu kaittiri vāniḍattil
kāvalirikkunnu kaṇṇīrmaḻayiluṁ
kadanaccūḍiluṁ ñān mātraṁ
kadanaccūḍiluṁ ñān mātraṁ (svandaṁ)