സ്വതന്ത്രഭാരത ധരണീ.....
അഭിരാമ പുണ്യജനനീ......
അഭിമാനമോടെ പലകുറിപാടാം
ധന്യധന്യമീ ഗാനം......
(സ്വതന്ത്രഭാരത....)
വന്ദേ മാതരം...വന്ദേ മാതരം......
വന്ദേ മാതരം....വന്ദേ മാതരം......
വിന്ധ്യഹിമാലയ പർവ്വതമുടിയില്‍
പുതിയ വിഭാതമുണർത്താം...(വിന്ധ്യഹിമാലയ....)
ഉജ്ജ്വലസാഗര ഗോപുരവീചിയില്‍
ഉണർവ്വിൻ താമര വിരിയാം.....(ഉജ്ജ്വല....)
വേദാന്തമന്ത്രജപഘോഷങ്ങളില്‍
അഭിനവയാഗം തുടരാം
ഇനിയീമനസ്സില്‍ തരളതമസ്സില്‍
സൂര്യമയൂഖപരാഗം തിരയാം..........
വന്ദേ മാതരം...വന്ദേ മാതരം......
വന്ദേ മാതരം....വന്ദേ മാതരം......
(സ്വതന്ത്രഭാരത....)
ബന്ധനമാര്‍ന്ന ഹൃദന്തമുണർത്താൻ
മോചനഗാഥകളെഴുതാം...(ബന്ധന....)
നിന്റെ കുരുക്ഷേത്രാങ്കണവീഥിയില്‍
ധര്‍മ്മപതാകയുയര്‍ത്താം ..(നിന്റെ....)
ഗംഗാതടങ്ങള്‍ സൈന്ധവവീഥികള്‍
ആശ്രമഭൂമികളാക്കാം......
ജയിതേ...അഖിതേ...ഭാരതവനിതേ....
കുങ്കുമകളഭക്കുറിയാല്‍ കുതിരാം....
വന്ദേ മാതരം...വന്ദേ മാതരം......
വന്ദേ മാതരം....വന്ദേ മാതരം......
(സ്വതന്ത്രഭാരത....)
svadandrabhārada dharaṇī.....
abhirāma puṇyajananī......
abhimānamoḍĕ palaguṟibāḍāṁ
dhanyadhanyamī gānaṁ......
(svadandrabhārada....)
vande mādaraṁ...vande mādaraṁ......
vande mādaraṁ....vande mādaraṁ......
vindhyahimālaya parvvadamuḍiyil
pudiya vibhādamuṇarttāṁ...(vindhyahimālaya....)
ujjvalasāgara goburavīsiyil
uṇarvvin dāmara viriyāṁ.....(ujjvala....)
vedāndamandrajabaghoṣaṅṅaḽil
abhinavayāgaṁ tuḍarāṁ
iniyīmanassil taraḽadamassil
sūryamayūkhabarāgaṁ tirayāṁ..........
vande mādaraṁ...vande mādaraṁ......
vande mādaraṁ....vande mādaraṁ......
(svadandrabhārada....)
bandhanamārnna hṛdandamuṇarttān
mosanagāthagaḽĕḻudāṁ...(bandhana....)
ninṟĕ kurukṣetrāṅgaṇavīthiyil
dharmmabadāgayuyarttāṁ ..(ninṟĕ....)
gaṁgādaḍaṅṅaḽ saindhavavīthigaḽ
āśramabhūmigaḽākkāṁ......
jayide...akhide...bhāradavanide....
kuṅgumagaḽabhakkuṟiyāl kudirāṁ....
vande mādaraṁ...vande mādaraṁ......
vande mādaraṁ....vande mādaraṁ......
(svadandrabhārada....)