Svaami ayyappaa

സ്വാമി അയ്യപ്പാ
Year
Language

സ്വാമി അയ്യപ്പാ സ്വാമീ അയ്യപ്പാ
ശരണം അയ്യപ്പാ നീയേ
പ്രണവപ്പൊരുളപ്പാ

അന്ധകാരഗിരിയില്‍ ജ്യോതിയായി വിടരൂ
മൌനമുറയും നാവില്‍ ഗാനമായി വിടരൂ
ത്യാഗത്തിന്‍ തിടലേ കരുണയല്ലയോ നീ
വാഴ്വിന്‍ മലകളേറാന്‍ കനിയും ഏണിയല്ലയോ നീ

ഒഴുകിടുന്ന കാറ്റില്‍ നിന്റെ ഗന്ധമില്ലേ
അരുവിതോറുമലിയും നിന്റെ ധര്‍മ്മനാദം
സംഗമത്തിലുണരും സമത തന്റെ ഗീതം
പാടിയൊഴുകിടുന്നൂ ഇന്നും പമ്പഗംഗപോലെ

നിന്റെമുദ്രയണിയും ഇരുമുടിക്കുതാഴെ
കുനിയുമേതുശിരസ്സും വിനയപീഠമായി
പടികള്‍ പത്തുമെട്ടും വേദതത്വമോതും
കേരമുടയുമളവിലുള്ളില്‍ കൂരിരുട്ടുമകലും

svāmi ayyappā svāmī ayyappā
śaraṇaṁ ayyappā nīye
praṇavappŏruḽappā

andhagāragiriyil jyodiyāyi viḍarū
maൌnamuṟayuṁ nāvil gānamāyi viḍarū
tyāgattin diḍale karuṇayallayo nī
vāḻvin malagaḽeṟān kaniyuṁ eṇiyallayo nī

ŏḻugiḍunna kāṭril ninṟĕ gandhamille
aruvidoṟumaliyuṁ ninṟĕ dharmmanādaṁ
saṁgamattiluṇaruṁ samada tanṟĕ gīdaṁ
pāḍiyŏḻugiḍunnū innuṁ pambagaṁgabolĕ

ninṟĕmudrayaṇiyuṁ irumuḍikkudāḻĕ
kuniyumeduśirassuṁ vinayabīṭhamāyi
paḍigaḽ pattumĕṭṭuṁ vedadatvamoduṁ
keramuḍayumaḽaviluḽḽil kūriruṭṭumagaluṁ