Svaagadam svaagadam

സ്വാഗതം സ്വാഗതം
Year
Language

സ്വാഗതം.....സ്വാഗതം....
ജീവിതത്തിന്‍ പുതുമുളകള്‍
നാളെതന്‍ കിനാക്കള്‍ നെയ്യും
പൂവാടി ഇവിടേയ്ക്കു സ്വാഗതം....
പ്രിയനായകനൂഷ്മളമാം സ്വാഗതം....
ഈ പുതുവര്‍ഷപ്പുലരിയില്‍ സ്വാഗതം....
ജീവിതത്തിന്‍ പുതുമുളകള്‍
നാളെതന്‍ കിനാക്കള്‍ നെയ്യും
പൂവാടി ഇവിടേയ്ക്കു സ്വാഗതം....
പ്രിയനായകനൂഷ്മളമാം സ്വാഗതം....

വിത്തപ്രതാപത്താലല്ലാ...
പുറം കെട്ടുകാഴ്ച കാണിച്ചിട്ടല്ലാ...(വിത്ത...)
സ്നേഹത്തിന്‍ ആജ്ഞാശക്തിയാല്‍ ഞങ്ങളെ
നേരില്‍ നടത്തുന്നു നീ.....നായകാ...
ധീരം നയിക്കുന്നു നീ....നായകാ...(സ്നേഹത്തിന്‍..)
പ്രിയനായകനൂഷ്മളമാം സ്വാഗതം....

മതജാതിക്കോലങ്ങള്‍ ചുടലനൃത്തമാടും
ഈ കലികാലത്തിന്‍ ഇരുണ്ട പാതയില്‍...
പരദ്വേഷം മനസ്സുകളില്‍ തീക്കാറ്റായ് പടരുന്ന
മരണം വിതയ്ക്കുന്ന വേളയില്‍...(മതജാതി...)
ഇടറാതെ ഞങ്ങള്‍ക്കീ ശരിമതന്‍ വഴി കാട്ടും
നിറദീപമാകുന്നു നീ...നായകാ...
തിരിനാളമാകുന്നു നീ....നായകാ....
ഒരുമതന്‍ സംഗീതം മനസ്സുകളില്‍ പെയ്യിക്കും
മണിവീണയാകുന്നു നീ....നായകാ...
സ്വരരാഗസുധയാണു നീ....നായകാ...
(ജീവിതത്തിന്‍....)

svāgadaṁ.....svāgadaṁ....
jīvidattin pudumuḽagaḽ
nāḽĕdan kinākkaḽ nĕyyuṁ
pūvāḍi iviḍeykku svāgadaṁ....
priyanāyaganūṣmaḽamāṁ svāgadaṁ....
ī puduvarṣappulariyil svāgadaṁ....
jīvidattin pudumuḽagaḽ
nāḽĕdan kinākkaḽ nĕyyuṁ
pūvāḍi iviḍeykku svāgadaṁ....
priyanāyaganūṣmaḽamāṁ svāgadaṁ....

vittapradābattālallā...
puṟaṁ kĕṭṭugāḻsa kāṇicciṭṭallā...(vitta...)
snehattin ājñāśaktiyāl ñaṅṅaḽĕ
neril naḍattunnu nī.....nāyagā...
dhīraṁ nayikkunnu nī....nāyagā...(snehattin..)
priyanāyaganūṣmaḽamāṁ svāgadaṁ....

madajādikkolaṅṅaḽ suḍalanṛttamāḍuṁ
ī kaligālattin iruṇḍa pādayil...
paradveṣaṁ manassugaḽil tīkkāṭrāy paḍarunna
maraṇaṁ vidaykkunna veḽayil...(madajādi...)
iḍaṟādĕ ñaṅṅaḽkkī śarimadan vaḻi kāṭṭuṁ
niṟadībamāgunnu nī...nāyagā...
tirināḽamāgunnu nī....nāyagā....
ŏrumadan saṁgīdaṁ manassugaḽil pĕyyikkuṁ
maṇivīṇayāgunnu nī....nāyagā...
svararāgasudhayāṇu nī....nāyagā...
(jīvidattin....)