Svaadandryam

സ്വാതന്ത്ര്യം
Year
Language

ജയ്ബോലോ...ഭാരത് മാതാ കീ ജയ്‌

സ്വാതന്ത്ര്യം ജന്മാവകാശം
സ്വാതന്ത്ര്യം നമ്മുടെ സ്വര്‍ഗ്ഗം
പുറത്തു പോകൂ പരദേശി
പുറത്തു പോകൂ പരദേശി (സ്വാതന്ത്ര്യം)

ഭാര്‍ഗവ രാമന്റെ നാടല്ല
ശ്രീപത്മനാഭന്റെ നാടല്ല
വഞ്ചിഭൂമി വഞ്ചിഭൂമി
ഇന്നിത് ജനകോടികളുടെ
മോചന വിപ്ലവ രണഭൂമി
ഈ രണഭൂമി

മഹാത്മാ ഗാന്ധി കീ ജയ്‌
ജവഹര്‍ലാല്‍ നെഹ്‌റു കീ ജയ്‌

തൂക്കുമരങ്ങളുയര്‍ന്നാലും
നിറതോക്കുകള്‍ തീമഴ പെയ്താലും
മാറുകില്ല പിന്മാറുകില്ല
പലപല ബലിപീഠങ്ങള്‍
ചവുട്ടിക്കയറിയ മലയാളി
ഈ മലയാളി

പട്ടം താണു പിള്ള സിന്ദാബാദ്
റ്റി. എം. വര്‍ഗീസ്‌ സിന്ദാബാദ് (സ്വാതന്ത്ര്യം)

ഈ തിരമാലകള്‍ അടങ്ങൂല്ല
നിങ്ങള്‍ ഇല്ലം കണ്ടു മരിക്കൂല്ല
മര്‍ദ്ദകരേ ജനമര്‍ദ്ദകരേ
നിങ്ങടെ തിരുനാള്‍ മംഗളമെഴുതാനല്ലീ
ചുടുചോര
ചിന്താവിപ്ലവം സിന്ദാബാദ്
വിപ്ലവചിന്ത സിന്ദാബാദ്

അസ്ഥികള്‍ രാകിയ ഖഡ്ഗങ്ങള്‍ ഞങ്ങള്‍
അഗ്നി കൊളുത്തിയ പന്തങ്ങള്‍
മണ്ണിനാണെ ഈ മണ്ണിനാണെ
നിങ്ങടെ ഭരണ രഥത്തിന് മുകളില്‍
ഞങ്ങടെ കൊടി കേറ്റും
മുകളില്‍ കൊടി കേറ്റും

പി. കൃഷ്ണപിള്ള സിന്ദാബാദ്
ആര്‍ . സുഗതന്‍ സിന്ദാബാദ്

jaybolo...bhārat mādā kī jay‌

svādandryaṁ janmāvagāśaṁ
svādandryaṁ nammuḍĕ svarggaṁ
puṟattu pogū paradeśi
puṟattu pogū paradeśi (svādandryaṁ)

bhārgava rāmanṟĕ nāḍalla
śrībatmanābhanṟĕ nāḍalla
vañjibhūmi vañjibhūmi
innit janagoḍigaḽuḍĕ
mosana viplava raṇabhūmi
ī raṇabhūmi

mahātmā gāndhi kī jay‌
javaharlāl nĕh‌ṟu kī jay‌

tūkkumaraṅṅaḽuyarnnāluṁ
niṟadokkugaḽ tīmaḻa pĕydāluṁ
māṟugilla pinmāṟugilla
palabala balibīṭhaṅṅaḽ
savuṭṭikkayaṟiya malayāḽi
ī malayāḽi

paṭṭaṁ tāṇu piḽḽa sindābāt
ṭri. ĕṁ. vargīs‌ sindābāt (svādandryaṁ)

ī tiramālagaḽ aḍaṅṅūlla
niṅṅaḽ illaṁ kaṇḍu marikkūlla
marddagare janamarddagare
niṅṅaḍĕ tirunāḽ maṁgaḽamĕḻudānallī
suḍusora
sindāviplavaṁ sindābāt
viplavasinda sindābāt

asthigaḽ rāgiya khaḍgaṅṅaḽ ñaṅṅaḽ
agni kŏḽuttiya pandaṅṅaḽ
maṇṇināṇĕ ī maṇṇināṇĕ
niṅṅaḍĕ bharaṇa rathattin mugaḽil
ñaṅṅaḍĕ kŏḍi keṭruṁ
mugaḽil kŏḍi keṭruṁ

pi. kṛṣṇabiḽḽa sindābāt
ār . sugadan sindābāt