Suvarillaade

ചുവരില്ലാതെ
Work
Year
Language

ചുവരില്ലാതെ.. ചായങ്ങളില്ലാതെ..
എവിടെയെഴുതും ഈ വര്‍ണ്ണചിത്രം
എവിടെ - എവിടെയെഴുതും ഈ-
വര്‍ണ്ണചിത്രം എവിടെ എവിടെ
(ചുവര്‍..)

ഹൃദയത്തിലോ അന്തരാത്മാവിലോ
ഇനിയൊരു ജന്മം മാടിവിളിയ്‌ക്കു-
ന്നൊരജ്ഞാതലോകത്തിലോ
എവിടെ - എവിടെയെഴുതും ഈ
ദിവ്യാനുരാഗത്തിന്‍ വര്‍ണ്ണചിത്രം
(ചുവര്‍..)

കാലം തടവിലിട്ട മോഹങ്ങളേ
സ്‌നേഹം പുണരുന്ന സ്വപ്‌നങ്ങളേ
വിടപറയാന്‍ നേരം എന്തിനീ സന്ധ്യയില്‍
പ്രണയഗാനമായ് വന്നു - നിങ്ങളൊരു
പ്രഭാമയൂഖമായ് വന്നു..
(ചുവര്‍..)

suvarillādĕ.. sāyaṅṅaḽillādĕ..
ĕviḍĕyĕḻuduṁ ī varṇṇasitraṁ
ĕviḍĕ - ĕviḍĕyĕḻuduṁ ī-
varṇṇasitraṁ ĕviḍĕ ĕviḍĕ
(suvar..)

hṛdayattilo andarātmāvilo
iniyŏru janmaṁ māḍiviḽiy‌kku-
nnŏrajñādalogattilo
ĕviḍĕ - ĕviḍĕyĕḻuduṁ ī
divyānurāgattin varṇṇasitraṁ
(suvar..)

kālaṁ taḍaviliṭṭa mohaṅṅaḽe
s‌nehaṁ puṇarunna svap‌naṅṅaḽe
viḍabaṟayān neraṁ ĕndinī sandhyayil
praṇayagānamāy vannu - niṅṅaḽŏru
prabhāmayūkhamāy vannu..
(suvar..)