സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു
സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു
സുരഭീ നിന്നിൽ പ്രകൃതിയെ കണ്ടു
ഏഴു നിറങ്ങൾ പോരല്ലോ സഖീ
എഴുതാൻ നിന്നുടെ രൂപം
(സുഷമേ .....)
ഇന്ദ്രധനുസ്സും സന്ധ്യാരാഗവും
ഇഴുകിയതല്ലോ നിന്മേനി (2)
അഞ്ജനമുകിലും സാഗരലയവും (2)
കലരുവതല്ലോ നിൻ വേണി
വസന്തം വിടർത്തി മരന്ദം വിളമ്പി
അണയുക സഖീയെൻ വിരലുകൾ തഴുകി
വരകളായ് തെളിയുവാൻ ഇനി നീ
(സുഷമേ .....)
ഇന്ദീവരവും സരസീരുഹവും
ഇണയാകുന്നതു നിൻ കണ്ണിൽ
നിമ്‌നോന്നതികൾ സ്പന്ദിതമായി (2)
നിറമേകുന്നതു നിൻ മാറിൽ
പദങ്ങൾ ഇളക്കി നിറങ്ങൾ ഉണർത്തി
നിറയുക സഖീ നിൻ പൂവതിലൊഴുകി
വരകളായ് തെളിയുവാൻ ഇനി നീ
(സുഷമേ .....)
suṣame ninnil uṣassugaḽ kaṇḍu
surabhī ninnil prakṛtiyĕ kaṇḍu
eḻu niṟaṅṅaḽ porallo sakhī
ĕḻudān ninnuḍĕ rūbaṁ
(suṣame .....)
indradhanussuṁ sandhyārāgavuṁ
iḻugiyadallo ninmeni (2)
añjanamugiluṁ sāgaralayavuṁ (2)
kalaruvadallo nin veṇi
vasandaṁ viḍartti marandaṁ viḽambi
aṇayuga sakhīyĕn viralugaḽ taḻugi
varagaḽāy tĕḽiyuvān ini nī
(suṣame .....)
indīvaravuṁ sarasīruhavuṁ
iṇayāgunnadu nin kaṇṇil
nimnonnadigaḽ spandidamāyi (2)
niṟamegunnadu nin māṟil
padaṅṅaḽ iḽakki niṟaṅṅaḽ uṇartti
niṟayuga sakhī nin pūvadilŏḻugi
varagaḽāy tĕḽiyuvān ini nī
(suṣame .....)