Surya naalam

സുര്യ നാളം
Year
Language

സൂര്യനാളം പൊന്‍‌വിളക്കായ് തിമിര്‍‌തകതോം
മിന്നല്‍മേഘക്കച്ചകെട്ടി തകതിമിര്‍‌തോം
നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്‍
വാള്‍ തൊടുക്കും കേളി കേള്‍ക്കാം
തിമിര്‍‌തകതോം തകതിമൃതോം
(സൂര്യനാളം)

അരയന്നച്ചുണ്ടന്‍‌വള്ളം തുഴയാന്‍ വായോ
അമരത്തുണ്ടണിയത്തുണ്ടേ അലങ്കാരങ്ങള്‍
പരിവാരം മറതീര്‍ക്കും പടിമേലുണ്ടേ
മുടിമേലേ കൊടിയാട്ടും കുഞ്ചുണ്ണൂലി
പയ്യാരം കൊഞ്ചി പഴം‌പാട്ടും മൂളി
ഇടിവാളും തോല്‍ക്കും മിഴിരണ്ടും വീശി
കൊമ്പില്ലാക്കൊമ്പന്‍‌പോലൊരു പെണ്ണാളല്ലോ
അവള്‍ തിന്തതിമിര്‍‌തകതോം
(സൂര്യനാളം)

ആറാട്ടും പൂരോം വേലേം കാണാന്‍ വായോ
ചെന്തല്ലൂര്‍‌ക്കോലോം വാഴും ചെറുവാല്‍ക്കിളിയേ
പൊന്നാനച്ചന്തം കണ്ടും ചമയം കണ്ടും
പഞ്ചാരിക്കൂറായ് നെഞ്ചില്‍‌പ്പടരാന്‍ വായോ
തുളുനാട്ടില്‍ പായും പടയോട്ടം കാണാം
ഉറുമിത്തുമ്പേല്‍ക്കും സീല്‍ക്കാരം കേള്‍ക്കാം
തച്ചോളിപ്പട്ടും വളയും മുറയായ് വാങ്ങാം
തക തിന്തതിമിര്‍‌തകതോം
(സൂര്യനാളം)

sūryanāḽaṁ pŏn‌viḽakkāy timir‌tagadoṁ
minnalmeghakkaccagĕṭṭi tagadimir‌toṁ
nāḍuvāḻittamburānuṁ melĕ vāḻuṁ segavanmār
vāḽ tŏḍukkuṁ keḽi keḽkkāṁ
timir‌tagadoṁ tagadimṛtoṁ
(sūryanāḽaṁ)

arayannaccuṇḍan‌vaḽḽaṁ tuḻayān vāyo
amarattuṇḍaṇiyattuṇḍe alaṅgāraṅṅaḽ
parivāraṁ maṟadīrkkuṁ paḍimeluṇḍe
muḍimele kŏḍiyāṭṭuṁ kuñjuṇṇūli
payyāraṁ kŏñji paḻaṁ‌pāṭṭuṁ mūḽi
iḍivāḽuṁ tolkkuṁ miḻiraṇḍuṁ vīśi
kŏmbillākkŏmban‌polŏru pĕṇṇāḽallo
avaḽ tindadimir‌tagadoṁ
(sūryanāḽaṁ)

āṟāṭṭuṁ pūroṁ veleṁ kāṇān vāyo
sĕndallūr‌kkoloṁ vāḻuṁ sĕṟuvālkkiḽiye
pŏnnānaccandaṁ kaṇḍuṁ samayaṁ kaṇḍuṁ
pañjārikkūṟāy nĕñjil‌ppaḍarān vāyo
tuḽunāṭṭil pāyuṁ paḍayoṭṭaṁ kāṇāṁ
uṟumittumbelkkuṁ sīlkkāraṁ keḽkkāṁ
taccoḽippaṭṭuṁ vaḽayuṁ muṟayāy vāṅṅāṁ
taga tindadimir‌tagadoṁ
(sūryanāḽaṁ)