Surumakkanninre

സുറുമക്കണ്ണിന്റെ
Year
Language

സുറുമക്കണ്ണിന്റെ ബഹറിലോ
സുബഹിത്തുടുപ്പുള്ള ചൊടിയിലോ
ഹല്‍ബ് കറക്കണ യന്ത്രം, നിന്നുടെ
കവിത തുളുമ്പണ കവിളിലോ
ചൊല്ലൂ ചെല്ലപ്പൈങ്കിളീ - എന്‍
ഉള്ളു നീറ്റണ് നിന്‍ കളി...
(സുറുമ...)

ഏറെ നാളായ് മാനിതക്കൊതി
ഏറ്റി നടക്കണ് ഹൂറി ഞാന്‍
എപ്പൊഴാണീ ഭാരമിറക്കി
എന്റെ ദാഹം തീര്‍ക്കണ്?
ചൊല്ലൂ ചെല്ലപ്പൈങ്കിളീ - എന്‍
ഉള്ളു നീറ്റണ് നിന്‍ കളി...
തന തിന്തിന തിന്തിന്നാനാ
തിന്തിന്നാനാ (തന തിന്തിന)
(സുറുമ...)

ഏറുകണ്ണാല്‍ നെഞ്ചു കീറും
ഏറനാടന്‍ പെണ്‍കൊടീ
എന്നു കാന്യേത്തും കഴിഞ്ഞി-
ട്ടെന്റെ മോഹം പൂക്കണ്?
ചൊല്ലൂ ചെല്ലപ്പൈങ്കിളീ - എന്‍
ഉള്ളു നീറ്റണ് നിന്‍ കളി...
തന തിന്തിന തിന്തിന്നാനാ
തിന്തിന്നാനാ (തന തിന്തിന)
(സുറുമ...)

suṟumakkaṇṇinṟĕ bahaṟilo
subahittuḍuppuḽḽa sŏḍiyilo
halp kaṟakkaṇa yandraṁ, ninnuḍĕ
kavida tuḽumbaṇa kaviḽilo
sŏllū sĕllappaiṅgiḽī - ĕn
uḽḽu nīṭraṇ nin kaḽi...
(suṟuma...)

eṟĕ nāḽāy mānidakkŏdi
eṭri naḍakkaṇ hūṟi ñān
ĕppŏḻāṇī bhāramiṟakki
ĕnṟĕ dāhaṁ tīrkkaṇ?
sŏllū sĕllappaiṅgiḽī - ĕn
uḽḽu nīṭraṇ nin kaḽi...
tana tindina tindinnānā
tindinnānā (tana tindina)
(suṟuma...)

eṟugaṇṇāl nĕñju kīṟuṁ
eṟanāḍan pĕṇgŏḍī
ĕnnu kānyettuṁ kaḻiññi-
ṭṭĕnṟĕ mohaṁ pūkkaṇ?
sŏllū sĕllappaiṅgiḽī - ĕn
uḽḽu nīṭraṇ nin kaḽi...
tana tindina tindinnānā
tindinnānā (tana tindina)
(suṟuma...)