ഹായ് ചുരീദാറ് സുന്ദരീ
നിന്‍ വിരിയും ചെഞ്ചൊടിയില്‍
തേനോ പൂവിന്‍ തളിരിതളോ
തേനോ പൂവിന്‍ തളിരിതളോ
അനുരാഗ ഗാനമേ സ്വരരാഗ ദേവതേ
പാടൂ രതിലയ ഗീതങ്ങള്‍ - അനു-
രാധേ ആടു മദാലസയായ്
തൂവെണ്ണ രൂപിണീ രാസ നിതംബവതീ
ഗിത്താറിന്‍ കമ്പി മീട്ടി നീ തുളുമ്പ് (തൂവെണ്ണ)
പൂവാലന്‍ നിന്റെ പിന്നില്‍ കൊതിച്ചു നില്‍പ്പൂ - ഹേ
(ചുരീദാറ് )
ഈ സ്വര്‍ഗ്ഗ വേദിയില്‍ പാമ്പാടും കാമിനീ
നിന്‍ മേനി കണ്ടു പ്രായം കണ്ണ് ചിമ്മി (ഈ സ്വര്‍ഗ്ഗ)
ചൂടുള്ള നിന്റെ മെയ്യില്‍ ഞാനിഴയാം
(ചുരീദാറ് )