സുരറാണി സുകൃതരമണി
സുമവേണി തേന്‍വാണി
തരുണീമണി നീ
മതിമോഹിനി നീ മതിശാലിനി നീ
മദമത്തേഭഗാമിനി സഖി നീ - മമ
മനോവിഹാരിണി നീ
വിണ്മലര്‍പ്പൊയ്കയില്‍ വെള്ളാമ്പല്‍ പോലെ
വിരിയുന്ന വെണ്ണിലാവെ പൂങ്കാവേ - പറയൂ
എന്നോമലെന്നരികില്‍ - ഇനി -
യെന്നാണു വന്നീടുമോ - ഇനി -
യെന്നാണു വന്നീടുമോ
ഒരു മലരിവിടെ ഒരു മലരിവിടെ
ഒരുമയില്‍ മനമേകി
ഒന്നിക്കുമൊരുനാളെന്നു വന്നിടും
ചൊല്ലൂ നീ നിലാവേ - ഇനിമേ -
ലെന്നാണു വന്നിടുമോ - ഹൃദയ -
മൊന്നായിണങ്ങീടുമോ