Sunide ninakken

സുനിതേ നിനക്കെന്‍
Year
Language

സുനിതേ നിനക്കെന്‍ കരളിന്‍ മലരാല്‍
അണിമാല്യങ്ങള്‍ കോര്‍ക്കുന്നു ഞാന്‍
സുനിതേ നിനക്കെന്‍ ഉയിരിന്നിഴയില്‍
മണിനാദങ്ങള്‍ മീട്ടുന്നു ഞാന്‍
തേനൂറും നിനവുകളില്‍ നീയല്ലോ
കനവുകളില്‍ നീയല്ലോ
അഴകുകളില്‍ നീയല്ലോ

വിണ്ണില്‍ പീലികള്‍ പാകി
വര്‍ണ്ണമാലകള്‍ ചാര്‍ത്തി
മാരിവില്ലുകള്‍ ഭൂമിക്കു നിറവേകവേ
എന്തിനാണു നിന്‍ മൌനം
എന്തിനാണു നിന്‍ നാണം
രണ്ടു നെഞ്ചിലെ മന്ത്രങ്ങള്‍ ഒന്നാകവേ
അധരത്തളിരില്‍ അമൃതം പേറും
എന്നാരോമല്‍ രോമാഞ്ചമേ
തേനൂറും നിനവുകളില്‍ നീയല്ലോ
കനവുകളില്‍ നീയല്ലോ
അഴകുകളില്‍ നീയല്ലോ

സ്വര്‍ണ്ണത്താലവും പേറി
സ്വപ്നതീരവും പൂകി
പുഷ്പകന്യയായ് നീയെന്നില്‍ കുളിര്‍ കോരവേ
നിന്നെ കൈകളാല്‍ മൂടാന്‍
നിന്റെ ഭംഗികള്‍ ചൂടാന്‍
എന്റെ ചിന്തകള്‍ ഹംസങ്ങളായ് മാറവേ
നിമിഷം തോറും പുളകം പെയ്യും
എന്നാനന്ദ സൌഭാഗ്യമേ
തേനൂറും നിനവുകളില്‍ നീയല്ലോ
കനവുകളില്‍ നീയല്ലോ
അഴകുകളില്‍ നീയല്ലോ

sunide ninakkĕn karaḽin malarāl
aṇimālyaṅṅaḽ korkkunnu ñān
sunide ninakkĕn uyirinniḻayil
maṇinādaṅṅaḽ mīṭṭunnu ñān
tenūṟuṁ ninavugaḽil nīyallo
kanavugaḽil nīyallo
aḻagugaḽil nīyallo

viṇṇil pīligaḽ pāgi
varṇṇamālagaḽ sārtti
mārivillugaḽ bhūmikku niṟavegave
ĕndināṇu nin maൌnaṁ
ĕndināṇu nin nāṇaṁ
raṇḍu nĕñjilĕ mandraṅṅaḽ ŏnnāgave
adharattaḽiril amṛtaṁ peṟuṁ
ĕnnāromal romāñjame
tenūṟuṁ ninavugaḽil nīyallo
kanavugaḽil nīyallo
aḻagugaḽil nīyallo

svarṇṇattālavuṁ peṟi
svapnadīravuṁ pūgi
puṣpaganyayāy nīyĕnnil kuḽir korave
ninnĕ kaigaḽāl mūḍān
ninṟĕ bhaṁgigaḽ sūḍān
ĕnṟĕ sindagaḽ haṁsaṅṅaḽāy māṟave
nimiṣaṁ toṟuṁ puḽagaṁ pĕyyuṁ
ĕnnānanda saൌbhāgyame
tenūṟuṁ ninavugaḽil nīyallo
kanavugaḽil nīyallo
aḻagugaḽil nīyallo