Sundil virinyanyaat

ചുണ്ടിൽ വിരിഞ്ഞത്
Year
Language

ചുണ്ടില്‍ വിരിഞ്ഞത് പുഞ്ചിരിപ്പൂവോ
ചുംബനലഹരിയില്‍ പൂക്കും നിലാവോ
കണ്ണില്‍ തെളിഞ്ഞത് കനവിന്‍ പൂത്തിരിയോ
കരളിന്റെ കരളിലെ ദാഹപൂന്തിരയോ...

മെയ്യില്‍ കിളിര്‍ത്തത് രോമാഞ്ചത്തളിരോ
ഉള്ളിലെ സ്വപ്നത്തിന്‍ മഞ്ഞലക്കുളിരോ
നെഞ്ചില്‍ ചിരിച്ചത്....പഞ്ചകബാണന്‍
കൊഞ്ചിച്ചു വളര്‍ത്തും പഞ്ചമം കിളിയോ..
പഞ്ചമം കിളിയോ..
ഒഹോ..ഒഹോ..ഒഹോഹോ...

കണ്ണില്‍ തെളിഞ്ഞത് കനവിന്‍ പൂത്തിരിയോ
കരളിന്റെ കരളിലെ ദാഹപൂന്തിരയോ...

കൈവിരല്‍ത്തുമ്പിനും കസ്തൂരിഗന്ധം
കണ്മണി അഭിലാഷസൌഗന്ധികം നീ
മുന്തിരിത്തേന്‍ ചിന്തും... നിന്‍ ഗാനമാല്യം..
മുള്ളിനെ പൂവാക്കും മായാമയന്‍ നീ...
മായാമയന്‍ നീ..
അഹാ...അഹാ..അഹഹ...

ചുണ്ടില്‍ വിരിഞ്ഞത് പുഞ്ചിരിപ്പൂവോ.....

suṇḍil viriññat puñjirippūvo
suṁbanalahariyil pūkkuṁ nilāvo
kaṇṇil tĕḽiññat kanavin pūttiriyo
karaḽinṟĕ karaḽilĕ dāhabūndirayo...

mĕyyil kiḽirttat romāñjattaḽiro
uḽḽilĕ svapnattin maññalakkuḽiro
nĕñjil siriccat....pañjagabāṇan
kŏñjiccu vaḽarttuṁ pañjamaṁ kiḽiyo..
pañjamaṁ kiḽiyo..
ŏho..ŏho..ŏhoho...

kaṇṇil tĕḽiññat kanavin pūttiriyo
karaḽinṟĕ karaḽilĕ dāhabūndirayo...

kaiviralttumbinuṁ kastūrigandhaṁ
kaṇmaṇi abhilāṣasaൌgandhigaṁ nī
mundiritten sinduṁ... nin gānamālyaṁ..
muḽḽinĕ pūvākkuṁ māyāmayan nī...
māyāmayan nī..
ahā...ahā..ahaha...

suṇḍil viriññat puñjirippūvo.....