Sundatte punyajiri

ചുണ്ടത്തെ പുഞ്ചിരി
Year
Language

ചുണ്ടത്തെ പുഞ്ചിരി
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി (ചുണ്ടത്തെ)

കണ്ടുമുട്ടീടുന്ന കാളനും കൂളനും
കൊണ്ടുക്കൊടുത്തേക്കല്ലേ - സുന്ദരീ
കൊലച്ചതി ചെയ്തേക്കല്ലേ
പണ്ടത്തെ തോഴനീ ചെണ്ടിന്നു ചുറ്റിലും
വണ്ടായി ചുറ്റീടുന്നു - രാപ്പകല്‍
വണ്ടായി ചുറ്റീടുന്നു ഓഹോ ഹോ
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി

നാലാളെക്കാണുമ്പോള്‍ നാണിച്ചു മണ്ടുന്ന
നാരായണക്കിളി കൊച്ചു പെണ്ണേ (നാലാളെ)

തോളത്തു മുട്ടുന്ന നീലച്ച ലോലാക്ക്
താളത്തിലാടും നേരം
എന്തൊരു ഹാലാണു കണ്ടു നിക്കാന്‍ (തോളത്തു)
കന്നിവെയിലിലെ അന്നനടക്കാരീ
നിന്നെ ഞാന്‍ സ്വന്തമാക്കും - എന്റെയീ
കണ്ണാണേ സ്വന്തമാക്കും
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി (ചുണ്ടത്തെ)

suṇḍattĕ puñjiri
suṇḍattĕ pātrattil sūkṣicca puñjiri
pañjārappāyasamārkku veṇḍi (suṇḍattĕ)

kaṇḍumuṭṭīḍunna kāḽanuṁ kūḽanuṁ
kŏṇḍukkŏḍuttekkalle - sundarī
kŏlaccadi sĕydekkalle
paṇḍattĕ toḻanī sĕṇḍinnu suṭriluṁ
vaṇḍāyi suṭrīḍunnu - rāppagal
vaṇḍāyi suṭrīḍunnu oho ho
suṇḍattĕ pātrattil sūkṣicca puñjiri
pañjārappāyasamārkku veṇḍi

nālāḽĕkkāṇumboḽ nāṇiccu maṇḍunna
nārāyaṇakkiḽi kŏccu pĕṇṇe (nālāḽĕ)

toḽattu muṭṭunna nīlacca lolākk
tāḽattilāḍuṁ neraṁ
ĕndŏru hālāṇu kaṇḍu nikkān (toḽattu)
kannivĕyililĕ annanaḍakkārī
ninnĕ ñān svandamākkuṁ - ĕnṟĕyī
kaṇṇāṇe svandamākkuṁ
suṇḍattĕ pātrattil sūkṣicca puñjiri
pañjārappāyasamārkku veṇḍi (suṇḍattĕ)