Sundariyaam yerusalem

സുന്ദരിയാം യെറുശലേം
Year
Language

സുന്ദരിയാം യറുശലേം-
കന്യകയ്‌ക്കായ് പാടാന്‍
ഒരു കിന്നരം ഞാന്‍ തീര്‍ത്തു
മഴയുടെ വെള്ളിക്കമ്പികളെല്ലാ-
മഴകൊടതില്‍ കോര്‍ത്തു
വിരലുകളാലതു മീട്ടി നമ്മുടെ
അനുരാഗത്തെ തുയിലുണര്‍ത്തൂ

ആരിരാരോ... ആരിരാരോ...
പ്രിയേ വരൂ നിന്‍ പ്രണയം
മുന്തിരിനീരിലുമധികം മധുരം
പ്രിയതമ നീ കൈക്കൊള്ളുകയിന്നെന്‍
പവിഴക്കനിയാം ഹൃദയം....
താഴ്‌വരയാകെ നിനക്കായ് പനിനീര്‍-
പ്പൂവുകള്‍ കൊണ്ടു വിരി‌ക്കുന്നു
ദേവദൂതികള്‍ നമ്മെക്കാണാന്‍
പൂവുകളായ് വന്നണയുന്നു....

പ്രിയേ വരൂ....
പ്രിയതമ വരൂ.. വരൂ...
ഏദനിലെ മലര്‍വനിപോലെ
ചേതോഹരമീ ഭൂമി....

ആരീരാരോ... ആരീരാരോ...
സഖീ സഖീ നീ ലബണോനില്‍-
നിന്നൊഴുകിവരും തേനരുവി
വയണകള്‍ പൂക്കും വനികളിലൂടെ
ഒഴുകും തെന്നല്‍ക്കുളിര്‍ നീ
നിന്റെ നിശ്വാസങ്ങളിലാപ്പിള്‍-
ക്കനിയുടെ പരിമളമുതിരുന്നു
നിന്റെ മൊഴികള്‍ മാദകമാം
ചെമ്മാതളമണികള്‍‌പോലെ

പ്രിയേ വരൂ....
പ്രിയതമ വരൂ.. വരൂ...
ഏദനിലെ മലര്‍വനിയേക്കാള്‍
ചേതോഹരമീ ഭൂമി....
(സുന്ദരിയാം)

sundariyāṁ yaṟuśaleṁ-
kanyagay‌kkāy pāḍān
ŏru kinnaraṁ ñān dīrttu
maḻayuḍĕ vĕḽḽikkambigaḽĕllā-
maḻagŏḍadil korttu
viralugaḽāladu mīṭṭi nammuḍĕ
anurāgattĕ tuyiluṇarttū

ārirāro... ārirāro...
priye varū nin praṇayaṁ
mundirinīrilumadhigaṁ madhuraṁ
priyadama nī kaikkŏḽḽugayinnĕn
paviḻakkaniyāṁ hṛdayaṁ....
tāḻ‌varayāgĕ ninakkāy paninīr-
ppūvugaḽ kŏṇḍu viri‌kkunnu
devadūdigaḽ nammĕkkāṇān
pūvugaḽāy vannaṇayunnu....

priye varū....
priyadama varū.. varū...
edanilĕ malarvanibolĕ
sedoharamī bhūmi....

ārīrāro... ārīrāro...
sakhī sakhī nī labaṇonil-
ninnŏḻugivaruṁ tenaruvi
vayaṇagaḽ pūkkuṁ vanigaḽilūḍĕ
ŏḻuguṁ tĕnnalkkuḽir nī
ninṟĕ niśvāsaṅṅaḽilāppiḽ-
kkaniyuḍĕ parimaḽamudirunnu
ninṟĕ mŏḻigaḽ mādagamāṁ
sĕmmādaḽamaṇigaḽ‌polĕ

priye varū....
priyadama varū.. varū...
edanilĕ malarvaniyekkāḽ
sedoharamī bhūmi....
(sundariyāṁ)