Sundariyaam aval

സുന്ദരിയാം അവള്‍
Year
Language

സുന്ദരിയാമവള്‍ ഉള്ളിന്‍റെയുള്ളില്‍
സൂര്യഭഗവാനെ മോഹിച്ചു
ചിറകറ്റുവീഴും ചിതയായ്‌ നീറും
എന്നിട്ടുംകൂടി ഇത്തിരിപ്പെണ്ണവള്‍
ഈയാം‌പാറ്റപ്പെണ്ണ്...
സൂര്യഭഗവാനെ മോഹിച്ചു മോഹിച്ചു
(സുന്ദരിയാമവള്‍)

എത്താത്ത പൂമരക്കൊമ്പില്‍ കളിവീടു കെട്ടി
വ്യര്‍ത്ഥസ്വപ്നങ്ങളാല്‍ ഓമല്‍‌ക്കുരുത്തോല ഞാത്തി
പാഴ്പുല്ലു മേഞ്ഞൊരീ പര്‍ണ്ണശാലയ്ക്കരികെ
ഭവാന്‍ പള്ളിനായാട്ടിനു വരുമോ വരുമോ
(സുന്ദരിയാമവള്‍)

കാലപ്രവാഹിനിയില്‍ കാറ്റില്‍ കുളിരില്‍
കാര്‍കൊണ്ട വാനില്‍ കത്തിയുരുകും വെയിലില്‍
കാതോര്‍ത്തിരിക്കുന്നു കനവുകളാലെ
തുലാഭാരം നേര്‍ന്നൊരു കന്യാസങ്കല്പമിവിടെ ഇവിടെ
(സുന്ദരിയാമവള്‍)

sundariyāmavaḽ uḽḽinṟĕyuḽḽil
sūryabhagavānĕ mohiccu
siṟagaṭruvīḻuṁ sidayāy‌ nīṟuṁ
ĕnniṭṭuṁkūḍi ittirippĕṇṇavaḽ
īyāṁ‌pāṭrappĕṇṇ...
sūryabhagavānĕ mohiccu mohiccu
(sundariyāmavaḽ)

ĕttātta pūmarakkŏmbil kaḽivīḍu kĕṭṭi
vyartthasvapnaṅṅaḽāl omal‌kkuruttola ñātti
pāḻbullu meññŏrī parṇṇaśālaykkarigĕ
bhavān paḽḽināyāṭṭinu varumo varumo
(sundariyāmavaḽ)

kālapravāhiniyil kāṭril kuḽiril
kārgŏṇḍa vānil kattiyuruguṁ vĕyilil
kādorttirikkunnu kanavugaḽālĕ
tulābhāraṁ nernnŏru kanyāsaṅgalbamiviḍĕ iviḍĕ
(sundariyāmavaḽ)