Sundarimaar kulamauligale

സുന്ദരിമാര്‍ കുലമൗലികളെ
Work
Year
Language

സുന്ദരിമാര്‍കുല മൌലികളേ
പന്തടിച്ചുകളിയ്ക്കുക നാം
ഉര്‍വ്വശിയെവിടേ മേനകയെവിടേ?
ഉമ്പര്‍കോന്‍പുരിയിലെ രംഭയെവിടേ?

കൈവളകിലുങ്ങീ പന്തടിയ്ക്കാന്‍
കാല്‍ത്തളകിലുങ്ങീ ചോടുവയ്ക്കാന്‍
ആലിലവയറ്റിലെ ഒഡ്യാണം
ആലോലംകിലുങ്ങീ പന്തടിയ്ക്കാം
പന്തടിയ്ക്കാം....
സുന്ദരിമാര്‍കുല മൌലികളേ.....

ഇന്ദ്രസദസ്സില്‍ പന്തടിയ്ക്കാം
ചിന്തുകള്‍പാടീ ചോടുവയ്ക്കാം
പന്തികമേഘത്തെ ഉമ്മവയ്ക്കും
ചന്ദ്രനും സൂര്യനും കണ്ടുനില്‍ക്കും
കണ്ടുനില്‍ക്കും....
സുന്ദരിമാര്‍കുല.......

ചെന്തളിര്‍കരങ്ങള്‍ ചുമന്നോട്ടേ
പൂങ്കവിള്‍മലരുകള്‍ വിയര്‍ത്തോട്ടേ
പാടിത്തിരിഞ്ഞിട്ടു പന്തടിയ്ക്കാം
ആടിക്കുഴഞ്ഞിട്ടു പന്തടിയ്ക്കാം
പന്തടിയ്ക്കാം........
സുന്ദരിമാര്‍കുല.....

sundarimārgula maൌligaḽe
pandaḍiccugaḽiykkuga nāṁ
urvvaśiyĕviḍe menagayĕviḍe?
umbargonpuriyilĕ raṁbhayĕviḍe?

kaivaḽagiluṅṅī pandaḍiykkān
kālttaḽagiluṅṅī soḍuvaykkān
ālilavayaṭrilĕ ŏḍyāṇaṁ
ālolaṁkiluṅṅī pandaḍiykkāṁ
pandaḍiykkāṁ....
sundarimārgula maൌligaḽe.....

indrasadassil pandaḍiykkāṁ
sindugaḽpāḍī soḍuvaykkāṁ
pandigameghattĕ ummavaykkuṁ
sandranuṁ sūryanuṁ kaṇḍunilkkuṁ
kaṇḍunilkkuṁ....
sundarimārgula.......

sĕndaḽirgaraṅṅaḽ sumannoṭṭe
pūṅgaviḽmalarugaḽ viyarttoṭṭe
pāḍittiriññiṭṭu pandaḍiykkāṁ
āḍikkuḻaññiṭṭu pandaḍiykkāṁ
pandaḍiykkāṁ........
sundarimārgula.....