Sundari nin dumbu kettiyitta surul mudiyil

സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ
Year
Language

സുന്ദരീ...ആാ...
സുന്ദരീ....

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു (നിന്‍ തുമ്പു..)
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍ (സുതാര്യ)
ഒരു സുഖശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ (നിന്‍ തുമ്പു..)

മൃഗാങ്കതരളിത മൃണ്‍മയകിരണം
മഴയായ്‌ തഴുകുമ്പോള്‍ (മൃഗാങ്ക..)
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന്‍ തുമ്പു..)
സുന്ദരീ... സുന്ദരീ..

sundarī...āാ...
sundarī....

nin dumbu kĕṭṭiyiṭṭa suruḽmuḍiyil
tuḽasi taḽirila sūḍī
tuṣārahāraṁ māṟil sārtti
tāruṇyame nī vannu (nin dumbu..)
nin dumbu kĕṭṭiyiṭṭa suruḽmuḍiyil

sudārya sundara meghaṅṅaḽ aliyuṁ
nidānda nīlimayil (sudārya)
ŏru sukhaśīdaḽa śālīnadayil
ŏḻugī.. ñānaṟiyāde
ŏḻugī ŏḻugī ñānaṟiyāde (nin dumbu..)

mṛgāṅgadaraḽida mṛṇmayagiraṇaṁ
maḻayāy‌ taḻugumboḽ (mṛgāṅga..)
ŏru sarasīruha saubarṇigayil
ŏḻugī.. ñānaṟiyāde
ŏḻugī ŏḻugī ñānaṟiyāde sundarī.. (nin dumbu..)
sundarī... sundarī..