Sundararaavil

സുന്ദരരാവിൽ
Year
Language

സുന്ദരരാവില്‍ ചന്ദനമുകിലില്‍
മന്ത്രങ്ങളെഴുതും ചന്ദ്രികേ
അനുരാഗത്തിന്‍ ആദ്യനൊമ്പരം
ആത്മനാഥനോടെങ്ങിനെ പറയും
(സുന്ദരരാവില്‍...)

വാസരസ്വപ്നം ഇതളുകള്‍ വിരിക്കും
വാടിക്കൊഴിയും രാവിന്‍ മടിയില്‍
ആയിരം കഥകള്‍ പറയാന്‍ കൊതിക്കും
അരികത്തു കണ്ടാല്‍ അടിമുടി വിറയ്ക്കും
എങ്ങിനേ എങ്ങിനേ പറയുവതെങ്ങിനേ (സുന്ദരരാവില്‍..)

ആ വിളി കേള്‍ക്കാന്‍ ആ മാറില്‍ ചായാന്‍
ആ കാലടിയില്‍ മലരായി വീഴാന്‍
ആത്മാവാം കിളി കൊതി തുള്ളുന്നു (ആത്മാവാം)
അന്തര്‍ദ്ദാഹമിതെങ്ങിനെ പറയും
എങ്ങിനേ എങ്ങിനേ പറയുവതെങ്ങിനേ (സുന്ദരരാവില്‍..)

sundararāvil sandanamugilil
mandraṅṅaḽĕḻuduṁ sandrige
anurāgattin ādyanŏmbaraṁ
ātmanāthanoḍĕṅṅinĕ paṟayuṁ
(sundararāvil...)

vāsarasvapnaṁ idaḽugaḽ virikkuṁ
vāḍikkŏḻiyuṁ rāvin maḍiyil
āyiraṁ kathagaḽ paṟayān kŏdikkuṁ
arigattu kaṇḍāl aḍimuḍi viṟaykkuṁ
ĕṅṅine ĕṅṅine paṟayuvadĕṅṅine (sundararāvil..)

ā viḽi keḽkkān ā māṟil sāyān
ā kālaḍiyil malarāyi vīḻān
ātmāvāṁ kiḽi kŏdi tuḽḽunnu (ātmāvāṁ)
andarddāhamidĕṅṅinĕ paṟayuṁ
ĕṅṅine ĕṅṅine paṟayuvadĕṅṅine (sundararāvil..)