Sundaranaa

സുന്ദരനാ
Year
Language

സുന്ദരനോ സൂരിയനോ
ഇന്ദിരനോ നിന്‍ ചന്ദിരനോ
എന്നു വരും തവ മന്ദിരത്തില്‍
ഇന്ദുകലാധരന്‍ നിന്‍ കാന്തന്‍
നീലാംബരീ നീ വൈകാതെ ചൊല്ലൂ
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ
(സുന്ദരനോ)

കൈതോലക്കാറ്റൊന്നു കുഴല്‍ വിളിച്ചാല്‍
നിന്‍ കണവന്റെ വരവാണെന്നു തോന്നും
കളവാണിക്കിളിയുടെ കുരവ കേട്ടാല്‍
കല്യാണനാളാണെന്നു തോന്നും
വെണ്ണിലാവത്ത് കണ്ണുറങ്ങാതെ
നീയെന്നും കാത്തിരിക്കും!
മാരന്‍ സുന്ദരനോ...
(സുന്ദരനോ)

സംക്രാന്തിത്താലത്തില്‍ തിരിതെളിഞ്ഞാല്‍
സീമന്തയോഗമായെന്നു തോന്നും
താംബൂലത്തളിരു നീയൊരുക്കിവയ്‌ക്കും
പൂവമ്പനെ നീയോര്‍ത്തു പാടും
പഞ്ചമിക്കാവില്‍ ചന്ദനത്തേരില്‍
ഞാനെന്നും കാത്തിരിക്കും!
മാരന്‍ സുന്ദരനോ...
(സുന്ദരനോ)

sundarano sūriyano
indirano nin sandirano
ĕnnu varuṁ tava mandirattil
indugalādharan nin kāndan
nīlāṁbarī nī vaigādĕ sŏllū
kaṇḍo kaṇḍo prāṇanāthanĕ kaṇḍo
(sundarano)

kaidolakkāṭrŏnnu kuḻal viḽiccāl
nin kaṇavanṟĕ varavāṇĕnnu tonnuṁ
kaḽavāṇikkiḽiyuḍĕ kurava keṭṭāl
kalyāṇanāḽāṇĕnnu tonnuṁ
vĕṇṇilāvatt kaṇṇuṟaṅṅādĕ
nīyĕnnuṁ kāttirikkuṁ!
māran sundarano...
(sundarano)

saṁkrāndittālattil tiridĕḽiññāl
sīmandayogamāyĕnnu tonnuṁ
tāṁbūlattaḽiru nīyŏrukkivay‌kkuṁ
pūvambanĕ nīyorttu pāḍuṁ
pañjamikkāvil sandanatteril
ñānĕnnuṁ kāttirikkuṁ!
māran sundarano...
(sundarano)