Sumangalaadira raatri

സുമംഗലാതിര രാത്രി
Year
Language

ങൂം....ങൂം...
സുമംഗലാതിര രാത്രി ഇന്നു
സോപാനസംഗീത രാത്രി
സ്വപ്നങ്ങള്‍ സ്വര്‍ണചൂഡാമണി ചൂടും
സ്വര്‍ഗീയ സുന്ദര രാത്രി
രാത്രീ.. രാത്രീ...
(സുമംഗലാതിര രാത്രി)

മരതകക്കുന്നിന്റെ മടിയില്‍ നിലാവിന്റെ
മാലിനിപുളിനങ്ങളില്‍(2)
ഋതുമതി പക്ഷികള്‍ മന്മഥധനുസ്സില്‍
മല്ലീശരം തൊടുക്കുന്ന രാത്രി
രാത്രിയില്‍ ഈ പ്രിയ രാത്രിയില്‍
നിന്റെ ഇതളിടും ചൊടികള്‍ ഞാന്‍ നുകരുമല്ലോ
(സുമംഗലാതിര രാത്രി)

മല്ലാക്ഷി ആറിന്റെ മാറില്‍ കുളിരിന്റെ
മാലതിമലരുകളില്‍
സ്വര്‍ഗവാതില്‍ക്കിളികള്‍ മദനവികാരത്തിന്‍
സ്വരമഞ്ജരികള്‍ എഴുതുന്ന രാത്രി
ഈ രാത്രിയില്‍ ഈ രതി രാത്രിയില്‍
നിന്റെ വീണയില്‍ നാദം ഞാന്‍ ഉണര്‍ത്തുമല്ലോ
(സുമംഗലാതിര രാത്രി)

ṅūṁ....ṅūṁ...
sumaṁgalādira rātri innu
sobānasaṁgīda rātri
svapnaṅṅaḽ svarṇasūḍāmaṇi sūḍuṁ
svargīya sundara rātri
rātrī.. rātrī...
(sumaṁgalādira rātri)

maradagakkunninṟĕ maḍiyil nilāvinṟĕ
mālinibuḽinaṅṅaḽil(2)
ṛtumadi pakṣigaḽ manmathadhanussil
mallīśaraṁ tŏḍukkunna rātri
rātriyil ī priya rātriyil
ninṟĕ idaḽiḍuṁ sŏḍigaḽ ñān nugarumallo
(sumaṁgalādira rātri)

mallākṣi āṟinṟĕ māṟil kuḽirinṟĕ
māladimalarugaḽil
svargavādilkkiḽigaḽ madanavigārattin
svaramañjarigaḽ ĕḻudunna rātri
ī rātriyil ī radi rātriyil
ninṟĕ vīṇayil nādaṁ ñān uṇarttumallo
(sumaṁgalādira rātri)