സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം
ഉം..ഉം..ഉം..
കണ്ണീരിൽ തുടങ്ങും ചിരിയായ് വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും (സുഖമൊരു ബിന്ദു..)
ഉം..ഉം..ആാ..ആാ...
ആത്മാവിൽ ഭാവന വസന്തം വിടർത്തും
ആയിരം വർണ്ണങ്ങൾ പടർത്തും
ആശയൊരാതിര നക്ഷത്രമാകും
അതു ധൂമകേതുവായ് മാറും
പുലരി ചിരിക്കും സന്ധ്യ തുടിക്കും
ഭൂമി പിന്നെയും തിരിയും (സുഖമൊരു ബിന്ദു..)