Sukham it sukham

സുഖം ഇത് സുഖം
Year
Language

സുഖം ഇതു സുഖം.. രതിസുഖം
സുഖം ഇതു സുഖം
സുഖം രതിസുഖം
മധുചഷകം നിറയെ സുരലഹരിയായ്
മന്ദമൊരുങ്ങിയൊരുങ്ങി വരുമിണകളേ
അധരമിവിടെ അധരം നുകരും
തരുണ കരങ്ങൾ തഴുകി വരും നേരമിത്
(സുഖം ..)

മൗനത്തിൻ മുകുളമിനി ഗാനത്തിൽ
ഗാനത്തിൻ ശ്രുതികളിനി ദാഹത്തിൽ
ഉല്ലാസകല്ലോല സല്ലാപ സംഗീതമല്ലേ പകരുന്നതീ വേള
കൗമാരസ്വപ്നങ്ങൾ പൂക്കുന്ന കാലത്ത്
കണ്ണിനും കരളിനും വ്യാമോഹമല്ലോ(2)
(സുഖം ..)

ആനന്ദം സുലഭമിനി രാഗാർദ്രം
രാഗാർദ്രം സമയമിതു പൂജാർഹം
മെയ്യോടു മെയ് ചേർന്നു കൈയ്യോട് കൈ കോർത്ത്
മെല്ലെ പുണരുന്നതീ വേള
കൗമാരസ്വപ്നങ്ങൾ പൂക്കുന്ന കാലത്ത്
കണ്ണിനും കരളിനും വ്യാമോഹമല്ലോ(2)
(സുഖം ..)

sukhaṁ idu sukhaṁ.. radisukhaṁ
sukhaṁ idu sukhaṁ
sukhaṁ radisukhaṁ
madhusaṣagaṁ niṟayĕ suralahariyāy
mandamŏruṅṅiyŏruṅṅi varumiṇagaḽe
adharamiviḍĕ adharaṁ nugaruṁ
taruṇa karaṅṅaḽ taḻugi varuṁ neramit
(sukhaṁ ..)

maunattin muguḽamini gānattil
gānattin śrudigaḽini dāhattil
ullāsagallola sallāba saṁgīdamalle pagarunnadī veḽa
kaumārasvapnaṅṅaḽ pūkkunna kālatt
kaṇṇinuṁ karaḽinuṁ vyāmohamallo(2)
(sukhaṁ ..)

ānandaṁ sulabhamini rāgārdraṁ
rāgārdraṁ samayamidu pūjārhaṁ
mĕyyoḍu mĕy sernnu kaiyyoṭ kai kortt
mĕllĕ puṇarunnadī veḽa
kaumārasvapnaṅṅaḽ pūkkunna kālatt
kaṇṇinuṁ karaḽinuṁ vyāmohamallo(2)
(sukhaṁ ..)