Subharaagam srudilolam

ശുഭരാഗം ശ്രുതിലോലം
Year
Language

അ...

ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം (2)
കളമൃദുഹംസം തോല്‍ക്കും സുമധുരലാസ്യം
വിരല്‍മുനയില്‍ വിടരുന്ന മുദ്രാമലരില്‍ ലയജാലം
തേടും ഹിമഗ്ലാമം

ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം

വരവീണാമൃദു നാദം കളകാകളിയായി
അളിവേണിയിലലര്‍മഞ്ജരി രണയാഞ്ജലിയായി
നറുമണിയുണരും മായാനൂപുരമോടേ
എന്റെ മണ്‍മണ്ഡപം കുളിരുവാന്‍ വരൂ സഖി

ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം

സ്വരചന്ദ്രിക തിരിതാഴ്ത്തിയ സുഖരാഗില യാമം
നിറവാര്‍മതി ശിവമൗലിയിലഴകേറ്റിയ നേരം
മൃദുപദമോടെന്‍ നെഞ്ചിന്റമരുകമാകാന്‍
എന്റെ ഗംഗാതടം തഴുകിടാന്‍ വരൂ സഖി

(ശുഭരാഗം )

a...

śubharāgaṁ śrudilolaṁ miḻiyil radibhāvaṁ (2)
kaḽamṛduhaṁsaṁ tolkkuṁ sumadhuralāsyaṁ
viralmunayil viḍarunna mudrāmalaril layajālaṁ
teḍuṁ himaglāmaṁ

śubharāgaṁ śrudilolaṁ miḻiyil radibhāvaṁ

varavīṇāmṛdu nādaṁ kaḽagāgaḽiyāyi
aḽiveṇiyilalarmañjari raṇayāñjaliyāyi
naṟumaṇiyuṇaruṁ māyānūburamoḍe
ĕnṟĕ maṇmaṇḍabaṁ kuḽiruvān varū sakhi

śubharāgaṁ śrudilolaṁ miḻiyil radibhāvaṁ

svarasandriga tiridāḻttiya sukharāgila yāmaṁ
niṟavārmadi śivamauliyilaḻageṭriya neraṁ
mṛdubadamoḍĕn nĕñjinṟamarugamāgān
ĕnṟĕ gaṁgādaḍaṁ taḻugiḍān varū sakhi

(śubharāgaṁ )