Subha raatri

ശുഭ രാത്രി
Year
Language

ശുഭ രാത്രി ശുഭ രാത്രി നിങ്ങള്‍ക്കു നേരുന്നു ശുഭ രാത്രി
ഊരുതെണ്ടുമോരേകാന്ത പഥികനു
കാവല്‍ നില്‍ക്കും താരസഖികളേ
നിങ്ങള്‍ക്കു നന്ദി ശുഭ രാത്രി ശുഭ രാത്രി

പുരാണഘിലയുടെ മൈതാനത്തില്‍ ചുവന്ന ജയപുരിയില്‍
സിന്ധുതടത്തില്‍ പൂര്‍ണ്ണീകരയില്‍
എന്നും മേല്‍പ്പുര എനിക്കു നല്‍കിയ നീല വാനമേ
എന്നും മേല്‍പ്പുര എനിക്കു നല്‍കിയ നീല വാനമേ
നിന്റെ കൈവിളക്കൊളി കണ്ടു മയങ്ങാന്‍
അനുമതി തന്ന മനസ്സിനു നന്ദി
ശുഭ രാത്രി , ശുഭ രാത്രി

പകലുകള്‍ വെള്ളില്‍പ്പറവകളെങ്ങോ പറന്നകന്നു
തളര്‍ന്ന തന്ത്രികള്‍ രാഗാലാപം കഴിഞ്ഞു തേങ്ങി ...
മുടിയഴിച്ച വേഷക്കാരന്‍ സ്വപ്നം തേടിയുറങ്ങി
അഭയം കാണാതുഴറും പഥികന്
കൂട്ടിനിരിക്കും താരസഖികളേ
നിങ്ങള്‍ക്കു നന്ദി
ശുഭ രാത്രി , ശുഭ രാത്രി

śubha rātri śubha rātri niṅṅaḽkku nerunnu śubha rātri
ūrudĕṇḍumoregānda pathiganu
kāval nilkkuṁ tārasakhigaḽe
niṅṅaḽkku nandi śubha rātri śubha rātri

purāṇaghilayuḍĕ maidānattil suvanna jayaburiyil
sindhudaḍattil pūrṇṇīgarayil
ĕnnuṁ melppura ĕnikku nalgiya nīla vāname
ĕnnuṁ melppura ĕnikku nalgiya nīla vāname
ninṟĕ kaiviḽakkŏḽi kaṇḍu mayaṅṅān
anumadi tanna manassinu nandi
śubha rātri , śubha rātri

pagalugaḽ vĕḽḽilppaṟavagaḽĕṅṅo paṟannagannu
taḽarnna tandrigaḽ rāgālābaṁ kaḻiññu teṅṅi ...
muḍiyaḻicca veṣakkāran svapnaṁ teḍiyuṟaṅṅi
abhayaṁ kāṇāduḻaṟuṁ pathigan
kūṭṭinirikkuṁ tārasakhigaḽe
niṅṅaḽkku nandi
śubha rātri , śubha rātri