Sreeranyajini svararaagini

ശ്രീരഞ്ജിനി സ്വരരാഗിണി
Year
Language

ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം
അഴകിൻ തുമ്പികൾ പാടിയൊരുക്കിയ അനുരാഗ രാഗതരംഗം...അനുരാഗ രാഗതരംഗം....
ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം...

ഇന്നലെ കുളിരുള്ള രാത്രി വന്നു കൂടെ കിന്നരഗായകൻ കാറ്റു വന്നു
ഞാൻ മാത്രം പാടാൻ മറന്നു നിന്നെങ്കിലും ഞാൻ വിശ്വഗായകനായിരുന്നു
ഞാൻ വിശ്വഗായകനായിരുന്നു....

ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം

വിണ്ണിൻ കുടമുല്ലപ്പൂ വിരിഞ്ഞു കാലം മണ്ണിൻ സുഗന്ധമായൂറി നിന്നു...
ഏതോ പ്രതീക്ഷതൻ ഏഴിലം‌പാലകൾ ചേതസ്സിലപ്പോഴും പൂത്തുനിന്നു...
ചേതസ്സിലപ്പോഴും പൂത്തുനിന്നു...

ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം
അഴകിൻ തുമ്പികൾ പാടിയൊരുക്കിയ അനുരാഗ രാഗതരംഗം...അനുരാഗ രാഗതരംഗം....
ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം...

śrīrañjini svararāgiṇī nīyĕnṟĕ bhāvanāśilbaṁ....nīyĕnṟĕ bhāvanāśilbaṁ
aḻagin dumbigaḽ pāḍiyŏrukkiya anurāga rāgadaraṁgaṁ...anurāga rāgadaraṁgaṁ....
śrīrañjini svararāgiṇī nīyĕnṟĕ bhāvanāśilbaṁ....nīyĕnṟĕ bhāvanāśilbaṁ...

innalĕ kuḽiruḽḽa rātri vannu kūḍĕ kinnaragāyagan kāṭru vannu
ñān mātraṁ pāḍān maṟannu ninnĕṅgiluṁ ñān viśvagāyaganāyirunnu
ñān viśvagāyaganāyirunnu....

śrīrañjini svararāgiṇī nīyĕnṟĕ bhāvanāśilbaṁ....nīyĕnṟĕ bhāvanāśilbaṁ

viṇṇin kuḍamullappū viriññu kālaṁ maṇṇin sugandhamāyūṟi ninnu...
edo pradīkṣadan eḻilaṁ‌pālagaḽ sedassilappoḻuṁ pūttuninnu...
sedassilappoḻuṁ pūttuninnu...