Sreeraamasandranre

ശ്രീരാമചന്ദ്രന്റെ
Work
Year
Language

ശ്രീരാമചന്ദ്രന്റെ അരികില്‍ സുമന്ത്രര്‍ തെളിക്കുന്ന തേരില്‍
സുസ്മേരമുഖിയായി സ്വയംവര വധുവായി
സീതാദേവിയിരുന്നു അവര്‍ മിഥിലയില്‍ നിന്നുമകന്നു
(ശ്രീരാമ)

കിന്നര ചാരണ ഗന്ധര്‍വ്വന്മാര്‍ വീണാഗാനം പാടി
ദിക്കുകള്‍ എട്ടും സീതയെ വാഴ്ത്തി ദീര്‍ഘ സുമംഗലി ഭവതി
ഒഴുകീ മന്ദം ഒഴുകീ പുരുഷാര സരയൂ പ്രവാഹം
(ശ്രീരാമ)

കൈയ്യിലുയര്‍ത്തിയ വെണ്മഴുവോടെ കണ്ണില്‍ ചെന്തീയോടെ
മാര്‍ഗ്ഗ നിരോധം ചെയ്യാനെത്തിയ ഭാര്‍ഗവനിങ്ങനെ അലറി
കൊല്ലും ഞാന്‍ കൊല്ലും
നവ ദമ്പതിമാരെവിടെ എവിടെ എവിടെ എവിടെ
(ശ്രീരാമ)

śrīrāmasandranṟĕ arigil sumandrar tĕḽikkunna teril
susmeramukhiyāyi svayaṁvara vadhuvāyi
sīdādeviyirunnu avar mithilayil ninnumagannu
(śrīrāma)

kinnara sāraṇa gandharvvanmār vīṇāgānaṁ pāḍi
dikkugaḽ ĕṭṭuṁ sīdayĕ vāḻtti dīrgha sumaṁgali bhavadi
ŏḻugī mandaṁ ŏḻugī puruṣāra sarayū pravāhaṁ
(śrīrāma)

kaiyyiluyarttiya vĕṇmaḻuvoḍĕ kaṇṇil sĕndīyoḍĕ
mārgga nirodhaṁ sĕyyānĕttiya bhārgavaniṅṅanĕ alaṟi
kŏlluṁ ñān kŏlluṁ
nava dambadimārĕviḍĕ ĕviḍĕ ĕviḍĕ ĕviḍĕ
(śrīrāma)