ശ്രീരാഗം പാടും വീണേ ശൃംഗാരം കൊഞ്ചിവാ
മാലേയം മാറിൽ ചാർത്തി മാമ്പൂവും ചൂടിവാ
എള്ളോളം പൊന്നും പൂവും നിറനാഴിയും കൊണ്ടുവാ
ശീവോതിക്കല്ലും മേലെ തിരിയേഴും കണ്ടുവാ
ശ്രീരാഗം പാടും വീണേ ശൃംഗാരം കൊഞ്ചിവാ
രിരിരി രിഗരിരിഗരി സനിധപമഗരി
സരിഗമ പധനിസ മപധനി സ
പധനിസ സനിധപമ
പക്കാല നിലപടി...
ആ...
പവിഴമണിപ്പാടം തേടും ചെറിയ കുറുവാൽക്കിളി
ഇതിലെ ഒരു തേരിൽ വരുമോ ഇനിയും നിന്റെ മാതലീ
ഏലേലോ പൂപ്പാടം കൊയ്യും നേരം ചാരെ വാ ചാരെ വാ (2)
ചെമ്മാനം മേയും കൂരയിൽ ചേക്കേറിപ്പോയി മൂവന്തി
അമ്മാനം ചായും ഊയലിൽ ആടാടിപ്പോയി അമ്പിളി
(ശ്രീരാഗം...)
അരിയനിറച്ചാന്തും ചാർത്തി അരികെ വരും ആവണീ
ചുവടുവെച്ചൊന്നാടാൻ വായോ കളികൾ പല കുമ്മികൾ
കഞ്ചാതെ ചിങ്കാരം കൊഞ്ചാൻവായോ കണ്ണാളേ കൊമ്പാളേ (2)
പൂമാനം മേലേക്കാവിലോ പൂരം കഴിഞ്ഞ മാംഗല്യം
ഓലോലം ഓലപ്പന്തലിൽ ഓണം പുലർന്നാൽ മാംഗല്യം
(ശ്രീരാഗം...)