Sreemamgalya

ശ്രീമംഗല്യ
Year
Language

ശ്രീമംഗല്യത്താലി ചാര്‍ത്തിയ
സോമലേഖേ നിന്റെ
സീമന്തരേഖയില്‍ ആരുടെ സ്വയംവര
സുസ്മിതസിന്ദൂരം - സിന്ദൂരം (ശ്രീമംഗല്യ)

പൂമുഖപന്തലില്‍ സ്വയംവരവധുവായ്
പൂത്തുനിന്ന നിന്നരികില്‍
തോളോടു തോള്‍ചേര്‍ന്നു നിന്നനിന്‍ നാഥന്റെ
ലാളനമേള്‍ക്കാന്‍ കൊതിയായോ -
ആ മാറില്‍ കവിള്‍ചേര്‍ത്തു നില്‍ക്കാന്‍
കൊതിയായോ - കൊതിയായോ (ശ്രീമംഗല്യ)

പാല്‍ക്കടല്‍ദ്വീപില്‍ പ്രിയനവനിരിക്കും
പത്മരാഗമണിയറയില്‍
ഭൂമിനിലാവില്‍ കുളിച്ചുകേറും മുന്‍പ്
പൂമെത്ത നീര്‍ത്താന്‍ തിടുക്കമായോ
ആ മടിയില്‍ തലചായ്ച്ചുറങ്ങാന്‍
തിടുക്കമായോ - തിടുക്കമായോ (ശ്രീമംഗല്യ)

śrīmaṁgalyattāli sārttiya
somalekhe ninṟĕ
sīmandarekhayil āruḍĕ svayaṁvara
susmidasindūraṁ - sindūraṁ (śrīmaṁgalya)

pūmukhabandalil svayaṁvaravadhuvāy
pūttuninna ninnarigil
toḽoḍu toḽcernnu ninnanin nāthanṟĕ
lāḽanameḽkkān kŏdiyāyo -
ā māṟil kaviḽcerttu nilkkān
kŏdiyāyo - kŏdiyāyo (śrīmaṁgalya)

pālkkaḍaldvībil priyanavanirikkuṁ
patmarāgamaṇiyaṟayil
bhūminilāvil kuḽiccugeṟuṁ munp
pūmĕtta nīrttān diḍukkamāyo
ā maḍiyil talasāyscuṟaṅṅān
tiḍukkamāyo - tiḍukkamāyo (śrīmaṁgalya)