Sreemahaadevan danre

ശ്രീമഹാദേവൻ തന്റെ
Work
Year
Language

ശ്രീമഹാദേവന്‍ തന്‍റെ
ശ്രീപുള്ളോര്‍ക്കുടം കൊണ്ട്
ഓമന ഉണ്ണീടെ നാവേറു പാടുന്നേന്‍

മുറ്റത്തോരുണ്ണീടെ കൊച്ചടി കാണാഞ്ഞ്
തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ
വഴീലത്താണി കെട്ടിക്കാമെന്നച്ഛന്‍
ദാഹവെള്ളവും പാറിക്കാമെന്നമ്മ
ഓമന ഉണ്ണീടെ നാവേറു പാടീട്ട്
ഊണരി തന്നമ്മ ഏണമുണ്ട് തന്നച്ഛന്‍
ശ്രീമഹാദേവന്‍ തന്റെ........

അമ്മയ്ക്ക് മുത്താണ് അച്ഛന് പൊന്നാണ്
മുത്തശ്ശിയമ്മയ്ക്കോ കണ്ണിനു കണ്ണാണ്
നാവേറൊഴിയേണം നാള്‍ദോഷം തീരേണം
നാഗശാപങ്ങളും ഒക്കെയൊഴിയേണം
ആദിത്യനുണ്ണി ഭഗവാനേപ്പോല്‍ വേണം
ആയുരാരോഗ്യമായി നൂറ്റാണ്ടും വാഴണം
ശ്രീമഹാദേവന്‍ തന്‍റെ....

śrīmahādevan danṟĕ
śrībuḽḽorkkuḍaṁ kŏṇḍ
omana uṇṇīḍĕ nāveṟu pāḍunnen

muṭrattoruṇṇīḍĕ kŏccaḍi kāṇāññ
tĕṭrādĕ nityaṁ bhajiccu kŏdiccamma
vaḻīlattāṇi kĕṭṭikkāmĕnnacchan
dāhavĕḽḽavuṁ pāṟikkāmĕnnamma
omana uṇṇīḍĕ nāveṟu pāḍīṭṭ
ūṇari tannamma eṇamuṇḍ tannacchan
śrīmahādevan danṟĕ........

ammaykk muttāṇ acchan pŏnnāṇ
muttaśśiyammaykko kaṇṇinu kaṇṇāṇ
nāveṟŏḻiyeṇaṁ nāḽdoṣaṁ tīreṇaṁ
nāgaśābaṅṅaḽuṁ ŏkkĕyŏḻiyeṇaṁ
ādityanuṇṇi bhagavāneppol veṇaṁ
āyurārogyamāyi nūṭrāṇḍuṁ vāḻaṇaṁ
śrīmahādevan danṟĕ....