ശ്രീകൃഷ്ണക്ഷേത്രത്തിൻ നടതുറന്നു
പൂജിച്ച താലിയുമായ് അവൻ വന്നു
കഴുത്തിൽ മാംഗല്യം ചാർത്തീ അവനെൻ
കരളിൽ കുളിർപ്പൂക്കൾ വിതറീ
ആ കുളിർപ്പൂവുകൾ ഹാരമായ് തീർത്തു ഞാൻ
മാരന്റെ മാറിലും ചാർത്തീ
ശ്രീകൃഷ്ണക്ഷേത്രത്തിൻ നടതുറന്നു
ആ കരാംഗുലികൾ എൻ കൈവിരലിൽ
അമർന്നു മുറുകിയ നിമിഷം
(ആ കരാംഗുലികൾ....)
കണ്ടൂ ഞാനൊരു സ്വപ്നം
രാധാമാധവ സംഗമം
ശ്രീകൃഷ്ണക്ഷേത്രത്തിൻ നടതുറന്നു
സദിരു കഴിഞ്ഞുടൻ നെറ്റിയിൽ സന്ധ്യ
സമ്മാനമായ് തന്നൊരാദ്യരാവിൽ
(സദിരു....)
അറിഞ്ഞു മനസ്സ് നിർവൃതികൾ
ഞാനലിഞ്ഞു സ്നേഹയമുനയിൽ
(ശ്രീകൃഷ്ണക്ഷേത്രത്തിൻ....)