Sreegovil turakkoo [prabanyaja vediyil]

ശ്രീകോവിൽ തുറക്കൂ [പ്രപഞ്ച വേദിയിൽ]
Year
Language

(വിരുത്തം)
ശ്രീകോവില്‍ തുറക്കൂ കലയുടെ
ശ്രീകോവില്‍ തുറക്കൂ
മാനവ പ്രതിഭാസമാം പൂജാരികളേ
അശ്വരഥം തെളിക്കൂ...
അശ്വരഥം തെളിക്കൂ കലയുടെ
വര്‍ണ്ണരഥം തെളിക്കൂ...

(പല്ലവി)
പ്രപഞ്ചവേദിയില്‍ ഉയർന്നു നില്‍ക്കും
പ്രഗൽഭ ശില്പികളേ
ഋതുക്കള്‍ തോറും അവയില്‍ വിടരും
ആത്മാനുഭൂതികളേ അവരുടെ
ആത്മാനുഭൂതികളേ
തെളിക്കൂ തെളിക്കൂ
വര്‍ണ്ണരഥം തെളിക്കൂ

ഒരു ഗാനത്തിന്‍ ലഹരിയിലൊഴുകും
മനോഹരാംഗികളേ
ആ ഗാനത്തില്‍ പുളകംകൊള്ളും
വിശാല നിര്‍വൃതിയേ അവരുടെ
വിശാല നിര്‍വൃതിയേ
പ്രപഞ്ചഗോപുര വാതിലില്‍ നില്‍ക്കും
പ്രഭാതസന്ധ്യകളേ
മാദകമുതിരും മല്ലീശരന്റെ
ആയുധശാലകളേ
തെളിക്കൂ.. തെളിക്കൂ...
വര്‍ണ്ണരഥം തെളിക്കൂ

അനുഭൂതികളുടെ തെരുവീഥികളില്‍
നിന്‍ രഥം ഓടട്ടേ
നിന്‍ വരവേല്‍ക്കാന്‍ ആയിരം ആയിരം
ആ‍രാധകര്‍ നില്‍പ്പൂ
തെളിക്കൂ.. തെളിക്കൂ..
വര്‍ണ്ണരഥം തെളിക്കൂ..

(viruttaṁ)
śrīgovil tuṟakkū kalayuḍĕ
śrīgovil tuṟakkū
mānava pradibhāsamāṁ pūjārigaḽe
aśvarathaṁ tĕḽikkū...
aśvarathaṁ tĕḽikkū kalayuḍĕ
varṇṇarathaṁ tĕḽikkū...

(pallavi)
prabañjavediyil uyarnnu nilkkuṁ
pragalbha śilbigaḽe
ṛtukkaḽ toṟuṁ avayil viḍaruṁ
ātmānubhūdigaḽe avaruḍĕ
ātmānubhūdigaḽe
tĕḽikkū tĕḽikkū
varṇṇarathaṁ tĕḽikkū

ŏru gānattin lahariyilŏḻuguṁ
manoharāṁgigaḽe
ā gānattil puḽagaṁkŏḽḽuṁ
viśāla nirvṛtiye avaruḍĕ
viśāla nirvṛtiye
prabañjagobura vādilil nilkkuṁ
prabhādasandhyagaḽe
mādagamudiruṁ mallīśaranṟĕ
āyudhaśālagaḽe
tĕḽikkū.. tĕḽikkū...
varṇṇarathaṁ tĕḽikkū

anubhūdigaḽuḍĕ tĕruvīthigaḽil
nin rathaṁ oḍaṭṭe
nin varavelkkān āyiraṁ āyiraṁ
ārādhagar nilppū
tĕḽikkū.. tĕḽikkū..
varṇṇarathaṁ tĕḽikkū..