Sreegovil sumarugal

ശ്രീകോവില്‍ ചുമരുകള്‍
Year
Language

ശ്രീകോവില്‍ ചുമരുകളിടിഞ്ഞു വീണു...
ശ്രീദേവീ വിഗ്രഹം തകര്‍ന്നുടഞ്ഞു..
പൊട്ടിത്തകര്‍ന്നൊരെന്‍ ജീവാഭിലാഷത്തിന്‍
പട്ടടപ്പറമ്പില്‍ ഞാന്‍ മാത്രമായി...

കാലമെന്‍ മനസ്സിന്റെ തൊടിയില്‍ നിറച്ചത്
കടലാസ്സുപൂവുകളായിരുന്നു....
ജീവിതം കൈതട്ടി എന്നെ വിളിച്ചത്
മോഹിപ്പിക്കുവാനായിരുന്നു...
മോഹിപ്പിക്കുവാനായിരുന്നു..
ആയിരുന്നു.........

ആവേശം ആത്മാവിലൊരുക്കിയതൊക്കെയും
ആശാഭംഗങ്ങളായിരുന്നു...
തൊഴുകൈക്കുടവുമായ് പൂജിച്ചതൊക്കെയും
വ്യര്‍ത്ഥസ്വപ്നങ്ങളെയായിരുന്നു...
വ്യര്‍ത്ഥസ്വപ്നങ്ങളെയായിരുന്നു...
ആയിരുന്നു.....

śrīgovil sumarugaḽiḍiññu vīṇu...
śrīdevī vigrahaṁ tagarnnuḍaññu..
pŏṭṭittagarnnŏrĕn jīvābhilāṣattin
paṭṭaḍappaṟambil ñān mātramāyi...

kālamĕn manassinṟĕ tŏḍiyil niṟaccat
kaḍalāssubūvugaḽāyirunnu....
jīvidaṁ kaidaṭṭi ĕnnĕ viḽiccat
mohippikkuvānāyirunnu...
mohippikkuvānāyirunnu..
āyirunnu.........

āveśaṁ ātmāvilŏrukkiyadŏkkĕyuṁ
āśābhaṁgaṅṅaḽāyirunnu...
tŏḻugaikkuḍavumāy pūjiccadŏkkĕyuṁ
vyartthasvapnaṅṅaḽĕyāyirunnu...
vyartthasvapnaṅṅaḽĕyāyirunnu...
āyirunnu.....